26.1 C
Kollam
Wednesday 24th June, 2026 | 07:19:55 AM
Home News Local ഡോ. ശൂരനാട് രാജശേഖരൻ കേരളത്തിലെ ബഹുമുഖ വ്യക്തിത്വവും കുന്നത്തൂരിലെ കോൺഗ്രസ്സിന്റെ അവസാന വാക്കും

ഡോ. ശൂരനാട് രാജശേഖരൻ കേരളത്തിലെ ബഹുമുഖ വ്യക്തിത്വവും കുന്നത്തൂരിലെ കോൺഗ്രസ്സിന്റെ അവസാന വാക്കും

Advertisement

ശാസ്താംകോട്ട: കെ.എസ്.യു,യൂത്ത് കോൺഗ്രസ്സ് ജില്ലാ സംസ്ഥാന ഭാരവാഹി , ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, രാഷ്ട്രീയ കാര്യസമിതി അംഗം, ശാസ്താംകോട്ടകാർഷിക വികസന ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കേരള സംസ്ഥാനസ്പോർട്ട്സ് കൗൺസിൽപ്രസിഡന്റ്,എൽ.ഐ.സി ഓഫ് ഇൻഡ്യ ഡയറക്ടർ, നാടകനടൻ, എഴുത്ത്കാരൻ , സാഹിത്യ പ്രവർത്തകൻ എന്നീ നിലകളിൽ രാഷ്ട്രീയ രംഗത്തും സഹകരണ രംഗത്തും കലാ-സാഹിത്യ-കായിക രംഗത്തും നിറഞ്ഞ് നിന്ന ഡോ. ശൂരനാട് രാജശേഖരൻ കേരളത്തിലെ ബഹുമുഖ വ്യക്തിത്വവുംകുന്നത്തൂരിലെ കോൺഗ്രസ്സിന്റെ അവസാന വാക്കുമായിരുന്നുഎന്ന് കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു.

ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻഅദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽസെക്രട്ടറി കാരുവള്ളിൽശശിഅനുസ്മരണ പ്രഭാഷണംനടത്തി. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ, എസ്.സുഭാഷ്,കല്ലടഗിരീഷ്
തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, റിയാസ് പറമ്പിൽ ,ഗോപൻ പെരുവേലിക്കര, ആർ.ഡി.പ്രകാശ്, പ്രസന്നൻവില്ലാടൻ,പത്മ സുന്ദരൻ പിള്ള , രതീശ് കുറ്റിയിൽ , സൈറസ് പോൾ, കെ.ജി.ജയചന്ദ്രൻ പിള്ള , അനിൽ വയ്യാൻ കര തുടങ്ങിയവർ പ്രസംഗിച്ചു

Advertisement