Home News National വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിതനായ യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ച...

വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിതനായ യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ച യുവതി ആത്മഹത്യചെയ്തു

Advertisement

ഹൈദരാബാദ്: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിതനായ യുവാവ് ബലംപ്രയോഗിച്ച് തന്റെ രക്തം കുത്തിവെച്ച സംഭവം നടന്ന് ഒരു മാസത്തിന് ശേഷം 24കാരി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദില്‍ വീട്ടിനുള്ളിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് 11നാണ് രക്തം കുത്തിവെച്ച സംഭവം നടന്നത്. വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലമായി തന്റെ രക്തം യുവതിയുടെ ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു. ബന്ധുക്കളായ ഇവരുടെ വിവാഹം മാതാപിതാക്കള്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണ്.

പ്രതിയുടെ മാതാപിതാക്കള്‍ എച്ച്‌ഐവി ബാധിതരായതിനാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ യുവതിയുടെ വീട്ടുകാര്‍ മനോഹറിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ മനോഹറിനും രോഗബാധയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുവതി വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഇതില്‍ പ്രകോപിതനായാണ് മനോഹര്‍ യുവതിയെ ആക്രമിച്ചത്. ഇതിന് പിന്നാലെ മനോഹറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

also read:

Advertisement