മാമലക്കണ്ടം: എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്.
കുടുംബപ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വിജയ് വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിനു പിന്നാലെ അമൃതയെ ബുധനാഴ്ച മുതൽ കാണാതായി. ബന്ധുക്കൾ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് അര കിലോമീറ്റർ അകലെയുള്ള മറ്റൊരു പുരയിടത്തിൽ ഇന്നലെ രാവിലെ അമൃതയെ മരിച്ച നിലയിൽ കണ്ടെത്തി.
സുഹൃത്തിന്റെ മരണത്തിലുള്ള മനോവിഷമമാണ് അമൃതയുടെ മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാസുവിന്റെയും ശാരദയുടെയും മകനാണ് വിജയ്. സംസ്കാരം നടത്തി. സഹോദരങ്ങൾ: ബിബുമോൻ, ബിനീഷ്, വിനീത്.
അമ്മ ലക്ഷ്മിയുടെ മരണശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു അമൃത. സഹോദരൻ: വിജയ്. അമൃതയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഉന്നതിയിലെ ശ്മശാനത്തിൽ നടക്കും.
Advertisement

























