26 C
Kollam
Friday 27th November, 2026 | 09:27:20 AM
Home News Kerala ഓമശ്ശേരിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുഞ്ഞുങ്ങൾക്ക് ഇനി 11 ദിവസംകൊണ്ട് 19 കോടിയോളം രൂപ സമാഹരിക്കണം

ഓമശ്ശേരിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുഞ്ഞുങ്ങൾക്ക് ഇനി 11 ദിവസംകൊണ്ട് 19 കോടിയോളം രൂപ സമാഹരിക്കണം

Advertisement

കോഴിക്കോട്. ഓമശ്ശേരിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുഞ്ഞുങ്ങൾക്ക് കൈത്താങ്ങായി വ്യാപാരി വ്യവസായി ഏകോപന സമിതി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച 59 ലക്ഷം രൂപ സഹായ സമിതിക്ക് കൈമാറി.

ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി, ജനറൽ സെക്രട്ടറി ജിജി കെ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച തുക, ഫാദർ സിബിൻ കിളിയംപറമ്പിൽ മുഖാന്തരമാണ് ചികിത്സാസഹായ കമ്മിറ്റിക്ക് കൈമാറിയത്. കുരുന്നുകളുടെ ചികിത്സക്കായുള്ള ധനശേഖരണം 30 കോടി രൂപ പിന്നിട്ടു. ഇനി 11 ദിവസംകൊണ്ട് 19 കോടിയോളം രൂപയാണ് സമാഹരിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here