Home News Breaking News ഗായിക ആശാ ഭോസ് ലേ അന്തരിച്ചു

ഗായിക ആശാ ഭോസ് ലേ അന്തരിച്ചു

Advertisement

മുംബൈ. ഇന്ത്യയിലെ പ്രമുഖ ഗായിക ആശാഭോസ് ലേ (92)അന്തരിച്ചു. ഇന്ത്യന്‍ ഗാന രംഗത്തില്‍ എട്ടു പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്ന ആശാ ഭോസ്ലേ നൂറുകണകക്കിന് ഹിറ്റ് ഗാനങ്ങളിലൂടെ മനംകവര്‍ന്ന കലാകാരിയാണ്. ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അല്‍പം മുമ്പ് ഹൃദയാഘാതം മൂലമായിരുന്നു

മുംബൈ. ഇന്ത്യയിലെ പ്രമുഖ ഗായിക ആശാഭോസ് ലേ (92)അന്തരിച്ചു. ഇന്ത്യന്‍ ഗാന രംഗത്തില്‍ എട്ടു പതിറ്റാണ്ടുകള്‍ നിറ‍്ഞുനിന്ന ആശാ ഭോസ്ലേ ആയിരക്കണക്കിന് ഹിറ്റ് ഗാനങ്ങളിലൂടെ മനംകവര്‍ന്ന കലാകാരിയാണ്.അസുഖത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരുന്ന ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അല്‍പം മുമ്പ് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും.വിഖ്യാത ഇന്ത്യന്‍ഗായിക ലതാ മങ്കേൽ്കറുടെ സഹോദരിയാണ്.

ശനിയാഴ്ച വൈകീട്ടാണ് ആശ ബോസ്‌ലെയെ ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശാ ഭോസ്ലെയെ കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തൊച്ചുമകള്‍ സനായി ഭോസ്ലെ ആണ് ആദ്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു പ്രതികരണം. അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം എന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആശ ബോസ് ലെയുടെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

20ഓളം ഭാഷകളില്‍ പാടിയിട്ടുണ്ട്. 1943-ല് ആണ് ആശാ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്‌.എസ് ഡി ബര്‍മ്മന്‍ ,നൗഷാദ്,ഒ പി അയ്യര്‍,എആര്‍ റഹ്മാന്‍ തുടങ്ങി വിവിധ സംഗീതസം‌വിധായകരുടെ ഈണങ്ങൾക്ക്‌ ഉദ്ദേശം 12,000 പാട്ടുകൾ ആശ പാടിയിട്ടുണ്ട്‌. 1968-ൽ ഫിലിംഫെയർ അവാർഡുകളിലൊന്ന്‌ ലഭിച്ചത്‌ ആശയ്ക്കാണ്. 1997-ല് എം.ടി.വി.അവാർഡ് ലഭിച്ചു. 1998-ല് പ്ലാനറ്റ് ഹോളിവുഡ് ഹാൾ ഓഫ് ഫെയ്മിലേക്ക്‌ ആശയെ പ്രവേശിപ്പിച്ചു.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 -ൽഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമതി.ലതാ മങ്കേഷ്കര്‍  ,ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ. കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 16 ആം വയസ്സിൽ 31 വയസ്സുള്ള ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവർക്ക് 2000-ലെദാദാ സാഹേബ് ഭാല്‍ക്കേ പുരസ്കാരം  ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണിനും ആശ അർഹയായി.

Advertisement