Home News Breaking News വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ തുടർചികിത്സക്ക് സർക്കാർ സഹായിച്ചില്ലെന്ന് പരാതി

വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ തുടർചികിത്സക്ക് സർക്കാർ സഹായിച്ചില്ലെന്ന് പരാതി

വർക്കല. ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശിനി ശ്രീക്കുട്ടിയുടെ തുടർചികിത്സക്ക് സർക്കാർ സഹായിച്ചില്ലെന്ന് പരാതി. ശ്രീക്കുട്ടി നിലവിൽ മഞ്ചേരി സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ

‘ബോധം വന്നതിനു ശേഷം ആരും കാണാൻ വന്നിട്ടില്ല, വിളിച്ചില്ല,സഹായിക്കാമെന്ന് പറഞ്ഞില്ലെന്ന് ശ്രീക്കുട്ടി. നിലവിൽ ആയുർവേദ ചികത്സക്കു വേണ്ടി വലിയ ചിലവുണ്ട്. രണ്ടു ലക്ഷത്തോളം രൂപ ആശുപത്രിയിൽ കൊടുക്കാനുണ്ട്

അമ്മ കഷ്ടപ്പെട്ടാണ് പണം ഉണ്ടാക്കുന്നത്. സർക്കാരിന്റെ സഹായം ഇല്ലാതെ മുന്നോട്ട് പോകാനാവില്ല. സഹായം ലഭിച്ചാൽ നന്നായിരുന്നു പക്ഷേ ആരും സഹായിക്കുന്നില്ല. തിരുവനന്തപുരത്തേക്ക് മാറാൻ പോവുകയാണ് എന്നും ശ്രീക്കുട്ടി പറഞ്ഞു.

also read: