26.9 C
Kollam
Monday 10th August, 2026 | 01:49:44 PM
Home News Local എംഡിഎംഎയുമായി ഓട്ടോഡ്രൈവര്‍ പിടിയില്‍

എംഡിഎംഎയുമായി ഓട്ടോഡ്രൈവര്‍ പിടിയില്‍

കരുനാഗപ്പള്ളി: എംഡിഎംഎയുമായി ഓട്ടോഡ്രൈവര്‍ പോലീസ് പിടിയില്‍. കല്ലേലിഭാഗം കാട്ടൂര്‍ തെക്കതില്‍ സജിലാല്‍ (36) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തൊടിയൂര്‍ ഭാഗങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പനയ്ക്കായി ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന എംഡിഎംഎ ആണ് പ്രതിയുടെ കയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തത്.
ഓട്ടോ ഓടിക്കുന്നതിന്റെ മറവിലായിരുന്നു കച്ചവടം നടത്തിയിരുന്നത്. വില്‍പ്പനയ്ക്കായി ഓട്ടോറിക്ഷയില്‍ കൊണ്ടുവരവേ കരുനാഗപ്പള്ളിയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഓപറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ ഉണ്ടാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അനീഷ്, ആഷിഖ്, സുജോജോര്‍ജ്, സന്തോഷ് കുമാര്‍, എസ്‌സിപിഒമാരായ ഹാഷിം, ശ്രീകാന്ത്, സരണ്‍ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.