29.7 C
Kollam
Sunday 11th October, 2026 | 03:02:23 PM
Home News Local ദോശയ്ക്ക് ചമ്മന്തി നല്‍കാത്തതിന് തട്ടുകടയില്‍ അക്രമം നടത്തിയ പ്രതി അറസ്റ്റില്‍

ദോശയ്ക്ക് ചമ്മന്തി നല്‍കാത്തതിന് തട്ടുകടയില്‍ അക്രമം നടത്തിയ പ്രതി അറസ്റ്റില്‍

കൊട്ടിയം: ദോശയ്ക്ക് ചമ്മന്തി നല്‍കാത്തതിന് തട്ടുകടയില്‍ അക്രമം നടത്തിയ പ്രതി അറസ്റ്റില്‍. മുഖത്തല പാങ്കോണം സ്വദേശി അജ്മലിനെ (36) ആണ് കാപ്പാ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണനല്ലൂരിലെ തട്ടുകടയില്‍ ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന് അക്രമം നടത്തിയതടക്കം നാലോളം ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.
ചാത്തന്നൂര്‍ എസിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊട്ടിയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുണ്ടാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ‘ഓപറേഷന്‍ തൂഫാന്‍’ വഴിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അക്രമങ്ങള്‍ക്ക് പുറമെ മയക്കുമരുന്ന് കേസുകളിലും ഇയാള്‍ പ്രതിയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.