29.7 C
Kollam
Sunday 11th October, 2026 | 04:11:36 PM
Home News Breaking News നെഹ്റു ട്രോഫി സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍

നെഹ്റു ട്രോഫി സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: നെഹ്റു ട്രോഫി സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍. ഒന്നാം സമ്മാനം നേടുന്ന ചുണ്ടന് സമ്മാന തുക 25 ലക്ഷമായി ഉയര്‍ത്തി. രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് 20 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്നവര്‍ക്ക് 15 ലക്ഷം രൂപയായും സമ്മാനത്തുക ഉയര്‍ത്തി. വള്ളംകളിക്കുള്ള സര്‍ക്കാര്‍ ഗ്രാന്‍ഡ് 2 കോടി രൂപയായും ഉയര്‍ത്തി. 5 ലക്ഷം രൂപയായിരുന്നു നിലവില്‍ നെഹ്റു ട്രോഫിയിലെ ഉയര്‍ന്ന സമ്മാനത്തുക. 1952-ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ആലപ്പുഴ സന്ദര്‍ശിച്ചതോടുകൂടിയാണ് വള്ളംകളിയുടെ ചരിത്രം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പുന്നമടക്കായലില്‍ ഒരു വള്ളംകളി മത്സരം സംഘടിപ്പിച്ചു. വള്ളംകളിയിലെ ആവേശത്തിലും തുഴക്കാരുടെ പ്രകടനത്തിലും ആകൃഷ്ടനായ നെഹ്‌റു, ദില്ലിയില്‍ തിരിച്ചെത്തിയ ശേഷം വെള്ളിയില്‍ തീര്‍ത്ത ഒരു ട്രോഫി സമ്മാനമായി അയച്ചുനല്‍കി. ഇതാണ് പിന്നീട് ‘നെഹ്‌റു ട്രോഫി’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.