26.5 C
Kollam
Saturday 3rd October, 2026 | 04:39:21 AM
Home Lifestyle Culture ചോപ്പ് നോവല്‍ ചര്‍ച്ച

ചോപ്പ് നോവല്‍ ചര്‍ച്ച

Advertisement

മൈനാഗപ്പള്ളി. സഖാവ് കെ ശ്രീധരന്‍ സ്മാരക ഗ്രന്ഥശാലയുടെ പ്രതിമാസ ഗൃഹാങ്കണ വായനാ സദസില്‍ ശൂരനാട് സംഭവം പശ്ചാത്തലമാക്കി ഹരികുറിശേരി രചിച്ച ചോപ്പ് ശൂരനാടിന്‍റെ രക്തഗാഥ എന്ന നോവല്‍ ചര്‍ച്ച ചെയ്യും. ഞായര്‍(17-5) വൈകിട്ട് അഞ്ചിന് കവി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടരി വി വിജയകുമാര്‍ പുസ്തകപരിചയം നടത്തും.

നോവലിസ്റ്റ് പങ്കെടുക്കുന്ന പരിപാടിയില്‍ ജെപി ജയലാല്‍,ഡോ.കെ ജി അഭിലാഷ്‌കുമാര്‍,ബിജു ആര്‍ പനങ്ങാട്, പി എസ് അജിത,അജിതകാട്ടിശേരില്‍,സ്വാലിഹ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും