28.4 C
Kollam
Tuesday 17th November, 2026 | 09:59:34 PM
Home News Local എംഡിഎംഎയുമായി പിടികൂടി

എംഡിഎംഎയുമായി പിടികൂടി

Advertisement

കരുനാഗപ്പള്ളി. എക്സൈസ് പാര്‍ട്ടി നീണ്ടകരയില്‍ നടത്തിയ പരിശോധനയില്‍ 6.471 ഗ്രാം MDMA കടത്തിക്കൊണ്ടുവന്ന കാർത്തികപ്പള്ളി പത്തിയൂർ എരുവ കോട്ടയിൽ വീട്ടിൽ നിന്നും കൃഷ്ണപുരം പുള്ളികണക്ക് പ്ലാക്കാട്ട് വീട്ടിൽ ( ബിസ്മിനാ മൻസിൽ ) താമസിക്കുന്ന ബുനാഷ്ഖാനെ(33)തിരെ കേസെടുത്തു.

സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാൽ. എംന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ രേഖ ശങ്കർ. എസ്. ജെയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ജയകുമാർ.ടി. ജെ,അനിൽകുമാർ എസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ് ) അനിൽകുമാർ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അൻഷാദ്, ശ്രീവാസ് എന്നിവർ പങ്കെടുത്തു