27.6 C
Kollam
Friday 2nd October, 2026 | 10:11:51 PM
Home News Breaking News പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പിണറായി മാറണം, സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗം

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പിണറായി മാറണം, സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗം

Advertisement

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനം. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പിണറായി മാറണം എന്ന് കൊല്ലം ജില്ലാ കമ്മിറ്റി യോഗം. പിണറായി ഏകാധിപതിയെപ്പോലെ പെരുമാറി എന്നും തോൽവിയുടെ ആഘാതം കൂടാൻ കാരണം പിണറായിആണെന്നും വിലയിരുത്തൽ.

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തിരുത്തണമെന്നാണ് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയർന്ന ആവശ്യം. സിപിഐഎം പാലക്കാട്‌ കൊല്ലം, പത്തനംതിട്ട ജില്ല കമ്മിറ്റിയിലും പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് കാലത്ത് പിണറായിയെ മാത്രം ഉയർത്തിക്കാട്ടി. എന്നാൽ പിണറായി ഏകാധിപതിയെ പോലെ പെരുമാരോയെന്നും പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും
ശൈലി തിരിച്ചടിക്ക് കാരണമായിഎന്നുമാണ് വിലയിരുത്തൽ.

6 ജില്ലകളിൽ പാർടിക്ക് ഒരു സീറ്റ് പോലുമില്ലാത്തത് നേതൃത്വം കൊണ്ടാണ്. ജനക്ഷേമം നടത്തിയെന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഏകാധിപതി പ്രവണതകൾ മാറ്റണം.സർ. സി.പി. രാമസ്വാമിയുടെ ഗതി മറക്കരുത് എന്നും കൊല്ലം ജില്ലാ കമ്മിതി യോഗത്തിൽ വിമർശനം ഉയർന്നു.തളിപ്പറമ്പില്‍ പി കെ ശ്യാമളക്കെതിരായ എതിര്‍പ്പ് അവഗണിച്ചതും കെ കെ ശൈലജയെ പോലെ ജനകീയ നേതാക്കളെ അവഗണിച്ചതും തിരിച്ചടി ആയി. പ്രതിപക്ഷ സ്ഥാനത്ത് നിന്ന് പിണറായി വിജയനെയും പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ഗോവിന്ദനെയും മാറ്റണം എന്നും പാർടിക്ക് പുതിയ മുഖം വേണമെന്നും മാണ് വിവിധ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഉയർന്ന ആവശ്യം.