29.7 C
Kollam
Saturday 3rd October, 2026 | 02:43:03 PM
Home News Breaking News പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഇന്നത്തെ സാഹചര്യത്തിൽ എൽഡിഎഫിലെ മറ്റൊരു പാർട്ടിക്ക് കൊടുക്കണം, അതിന് സിപിഐ മാത്രമാണ്...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഇന്നത്തെ സാഹചര്യത്തിൽ എൽഡിഎഫിലെ മറ്റൊരു പാർട്ടിക്ക് കൊടുക്കണം, അതിന് സിപിഐ മാത്രമാണ് അർഹർ : ബിനോയ് വിശ്വം

Advertisement

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. പുതിയകാലത്ത് പദവി പങ്കു വയ്ക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.  ജനങ്ങളേക്കാൾ വലുതാണ് നേതാവെന്ന് ചിന്തിച്ചാൽ ജനം അത് അംഗീകരിക്കില്ലെന്ന പാഠമാണ് എൽഡിഎഫിൻ്റ തോൽവിയെന്നും ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്.


ഉപ നേതാവ് സ്ഥാനം സംബന്ധിച്ച ചർച്ച അടഞ്ഞ അധ്യായം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറയുമ്പോഴും, അടയ്ക്കാൻ സിപിഐ തയ്യാറായിട്ടില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഇന്നത്തെ സാഹചര്യത്തിൽ എൽഡിഎഫിലെ മറ്റൊരു പാർട്ടിക്ക് കൊടുക്കണമെന്നും അതിന് സിപിഐ മാത്രമാണ് അർഹരെന്നും ബിനോയ് വിശ്വം.

പഴയ കാലത്തെക്കുറിച്ച് പറഞ്ഞ പുതിയ സാഹചര്യത്തെ വിലയിരുത്തരുതെന്നും മറുപടി.

പദവി പങ്കുവെക്കൽ സംസ്കാരത്തിൻ്റെ പ്രശ്നമാണ്

തോൽവിയിൽ പിണറായി വിജയനെതിരെയും സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ഒളിയമ്പ്.


അധികാരത്തിന്റെ ഹുങ്കുകൊണ്ട് ജനങ്ങളെ മറന്നാൽ ജനം പൊറുക്കില്ലെന്നും കവിത ഉദ്ധരിച്ച് ബിനോയ് വിശ്വം ഓർമ്മപ്പെടുത്തുന്നു.


എൽഡിഎഫിൽ തിരുത്തൽ ശക്തിയായി പ്രവർത്തിക്കാൻ ഉപ നേതാവ് സ്ഥാനം അനിവാര്യമെന്നതാണ് സിപിഐ വിലയിരുത്തൽ.