26.5 C
Kollam
Wednesday 1st July, 2026 | 02:13:52 AM
Home Lifestyle Jobs സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ആകാം, 1644 അവസരം

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ആകാം, 1644 അവസരം

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. റായ്പൂർ (ഛത്തീസ്ഗഢ്) ഡിവിഷനിലാണ് അവസരം. ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം.) ഓഫീസിൽ 1363 ഒഴിവും വാഗൺ റിപ്പെയർ ഷോപ്പിൽ 281 ഒഴിവുമുണ്ട്. വിവിധ ട്രേഡുകളിലാണ് ഒഴിവ്. ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം. ഒരുവർഷമാണ് പരിശീലനം.

ട്രേഡുകൾ

വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ), ടർണർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രാഫർ (ഹിന്ദി), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്), ഹെൽത്ത് ആൻഡ് സാനിറ്ററി ഇൻസ്‌പെക്ടർ, കോപ്പാ, മെഷീനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷൻ, ബ്ലാക്‌സ്മിത്ത്, ഹാമർമാൻ, മേസൺ, പൈപ്ലൈൻ ഫിറ്റർ, കാർപെന്റർ, പെയിന്റർ, ഇലക്ട്രോണിക് മെക്കാനിക്, വെൽഡർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ.

യോഗ്യത

പ്ലസ്ടു സമ്പ്രദായത്തിലുള്ളതും കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയതുമായ പത്താംക്ലാസ് വിജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ. വിജയം.

അപേക്ഷ
www.apprenticeshipindia.gov.in -ൽ രജിസ്റ്റർചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ നാല്. വിവരങ്ങൾക്ക്: secr.indianrailways.gov.in.