27.1 C
Kollam
Saturday 3rd October, 2026 | 12:51:05 AM
Home News Kerala ബന്ധുവിന്റെ വിവാഹത്തിന്‌ ബൈക്കിൽ പോകവെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

ബന്ധുവിന്റെ വിവാഹത്തിന്‌ ബൈക്കിൽ പോകവെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

Advertisement

ബന്ധുവിന്റെ വിവാഹത്തിന്‌ ബൈക്കിൽ പോകവെ ആലപ്പുഴ ബൈപ്പാസിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. മുഹമ്മ പഞ്ചായത്ത്‌ 12–-ാം വാർഡിൽ കരിപ്പുറത്തുവെളി കെ മുഹമ്മദ്‌ ഷാഫിയാ(28)ണ് മരിച്ചത്. ബൈപ്പാസിൽ കുതിരപ്പന്തി അടിപ്പാതയ്ക്ക്‌ പടിഞ്ഞാറ് ശനി വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. ഒരേദിശയിൽ സഞ്ചരിച്ച ബൈക്കിന്റെ പിന്നിലാണ്‌ കാറിടിച്ചത്‌. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


ഇടിയുടെ ആഘാതത്തിൽ പത്തടിയിലേറെ താഴെ സർവീസ് റോഡിലേക്ക്‌ തെറിച്ച് വീണ് മുഹമ്മദ്‌ ഷാഫിയുടെ തലയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റു. കരുനാഗപ്പള്ളിയിൽ ഞായറാഴ്ചയാണ്‌ ബന്ധുവിന്റെ വിവാഹം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അലൂമിനിയം ഫേബ്രിക്കേഷൻ തൊഴിലാളിയാണ്‌. സഹോദരൻ സമീർ ഒന്നരവർഷം മുമ്പ് ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു.