Home Blog Page 838

തലയണയ്ക്കടിയില്‍ ശംഖുവരയന്‍, പാമ്പ് കടിയേറ്റ് എട്ടുവയസുകാരന്‍ മരിച്ചു; സഹോദരന്‍ ചികിത്സയില്‍

തൃശൂർ: കോടാലിയില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിച്ചു. എട്ടു വയസുകാരന്‍ ആല്‍ജോയാണ് മരിച്ചത്. ആല്‍ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയണയ്ക്കടിയില്‍ കിടന്നിരുന്ന പാമ്പാണ് കടിച്ചത്.



ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം. കുട്ടികള്‍ ഒരുമിച്ച് ഒരുമുറിയിലാണ് കിടന്നിരുന്നത്. രാത്രി ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടക്കത്തില്‍ ഇത് ഭക്ഷ്യവിഷബാധയാകാമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. ഇരുവരും അവക്കാഡോ ജ്യൂസ് കുടിച്ചാണ് കിടന്നത്. ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചു.

പരിശോധനയില്‍ ഇത് ഭക്ഷ്യവിഷബാധയല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പ് കടിയേറ്റതാണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ ഇരുവരുടെയും ദേഹത്ത് കടിയേറ്റ പാടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ എത്തി നിമിഷങ്ങള്‍ക്കകം ആല്‍ജോയ്ക്ക് ജീവന്‍ നഷ്ടമായി. ഗുരുതരാവസ്ഥയിലായിരുന്ന ആല്‍ജോയുടെ മൂത്ത സഹോദരന്‍ പത്തുവയസുകാരന്‍ അനോജിനെ വിദഗ്ധ ചികിത്സയ്ക്കായാണ് അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്.

പാമ്പ് കടിയേറ്റതാണെന്ന് അറിഞ്ഞ നാട്ടുകാരും ബന്ധുക്കളും വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് തലയണയ്ക്കടിയില്‍ പാമ്പിനെ കണ്ടത്. ശംഖുവരന്‍ ഇനത്തില്‍പ്പെട്ട വിഷപ്പാമ്പാണ് കുട്ടികളെ കടിച്ചത്.

Also Read:

വീടിന്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍: തളിപ്പറമ്പില്‍ വീടിന്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരനായ വിദ്യാര്‍ഥി മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡിലെ എം സജീര്‍-മുബീന ദമ്പതികളുടെ മകന്‍ ടി അബ്ദുള്‍ വാഹിദാണ്(8) അപകടത്തില്‍പ്പെട്ടത്.

തളിപ്പറമ്പ് സിഎച്ച് എം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഏപ്രില്‍ 16 ന് രാത്രിയില്‍ എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നു അപകടം. തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 മണിയോടെയായിരുന്നു അന്ത്യം.

തളിപ്പറമ്പ് പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടു നല്‍കും. സഹോദരങ്ങള്‍: മുഹമ്മദ് ഷസില്‍, ആലിയ മെഹ്സിന്‍.

ശരീരം തളര്‍ന്ന് കുട്ടികള്‍ വീണപ്പോഴും സംശയിച്ചത് അവക്കാഡോ ജ്യൂസിനെ ,പാമ്പ് കടിയേറ്റ് കുട്ടി മരിച്ചു

തൃശൂര്‍: കോടാലിയില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിച്ചു. എട്ടു വയസുകാരന്‍ ആല്‍ജോയാണ് മരിച്ചത്. ആല്‍ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയണയ്ക്കടിയില്‍ കിടന്നിരുന്ന പാമ്പാണ് കടിച്ചത്.

ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം. കുട്ടികള്‍ ഒരുമിച്ച് ഒരുമുറിയിലാണ് കിടന്നിരുന്നത്. രാത്രി ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടക്കത്തില്‍ ഇത് ഭക്ഷ്യവിഷബാധയാകാമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. ഇരുവരും അവക്കാഡോ ജ്യൂസ് കുടിച്ചാണ് കിടന്നത്. ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചു.

പരിശോധനയില്‍ ഇത് ഭക്ഷ്യവിഷബാധയല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പ് കടിയേറ്റതാണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ ഇരുവരുടെയും ദേഹത്ത് കടിയേറ്റ പാടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ എത്തി നിമിഷങ്ങള്‍ക്കകം ആല്‍ജോയ്ക്ക് ജീവന്‍ നഷ്ടമായി. ഗുരുതരാവസ്ഥയിലായിരുന്ന ആല്‍ജോയുടെ മൂത്ത സഹോദരന്‍ പത്തുവയസുകാരന്‍ അനോജിനെ വിദഗ്ധ ചികിത്സയ്ക്കായാണ് അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്.

പാമ്പ് കടിയേറ്റതാണെന്ന് അറിഞ്ഞ നാട്ടുകാരും ബന്ധുക്കളും വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് തലയണയ്ക്കടിയില്‍ പാമ്പിനെ കണ്ടത്. ശംഖുവരന്‍ ഇനത്തില്‍പ്പെട്ട വിഷപ്പാമ്പാണ് കുട്ടികളെ കടിച്ചത്.

ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശൂര്‍.ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.അപകടം വടക്കാഞ്ചേരിയിൽ.നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു.മരിച്ചത് ചേപ്പലക്കോട് സ്വദേശി വല്ലത്തൂരാൻ വീട്ടിൽ 55 കാരനായ ബെന്നി.അപകടം രാവിലെ എട്ടരയോടെ

വാഹനത്തിൽ ഉണ്ടായിരുന്ന ബെന്നിയുടെ ഭാര്യയും കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ആരാധനാലയത്തിലേക്ക് കുടുംബത്തോടൊപ്പം പോകുന്നതിനിടെയായിരുന്നു അപകടം

എടിഎം കൗണ്ടറിൽ പാമ്പ്… ഒടുവിൽ സംഭവിച്ചത്

കൊച്ചി: പറവൂരിൽ എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് രണ്ട് മണിക്കൂറോളം പ്രവർത്തനം തടസപ്പെട്ടു. ദേശീയപാതയിൽ എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.



പണം പിൻവലിക്കാൻ എത്തിയ ഉപഭോക്താവാണ് പാമ്പിനെ കണ്ടത്. പണം പിൻവലിച്ച ശേഷം എടിഎം കാർഡ് മെഷ്യനിൽ നിന്നും എടുക്കുന്നതിനിടെയാണ് താഴെ മെഷ്യനോട് ചേർന്ന നിലയിലായിരുന്നു പാമ്പ്. ഇതോടെ ഇവർ നിലവിളിച്ചുകൊണ്ട് പുറത്തു ഓടുകയും സമീപത്തെ കച്ചവടക്കാരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ആലുവ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ ഇവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.

ഒടുവിൽ നാല് മണിയോടെ സ്വയം പുറത്തിറങ്ങിയ പാമ്പ് സമീപത്തെ പറമ്പിലേക്ക് ഇഴഞ്ഞു പോയി. എല്ലാ സമയവും തിരക്കേറിയ സ്ഥലത്ത് മൂന്ന് ചവിട്ടുപടികൾ കയറി പാമ്പ് എങ്ങനെ പമ്പ് എടിഎം കൗണ്ടറിൽ എത്തിയെന്ന സംശയത്തിലാണ് നാട്ടുകാർ.

Also Read:

കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് സിപിഎം

കൊച്ചി. മേയറുടെ രാജി ആവശ്യപ്പെട്ട് സിപിഎം, മേയർ വി കെ മിനിമോൾക്ക് എതിരായ അഴിമതി കേസ്.പ്രതിഷേധം ശക്തമാക്കി സിപിഎം. മേയർക്കെതിരെ വിജിലൻസ് അന്വേഷണം തുടരുന്നു

റോഡ് നിർമ്മാണത്തിന്റെ മറവിൽ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. പണം തട്ടിയെടുത്തത് കോർപ്പറേഷനിൽ കെട്ടിവയ്ക്കാൻ എന്ന വ്യാജേന. കേസിൽ മിനി മോളെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.

വയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളൽ തുറന്നു പറഞ്ഞ ഉടമയ്ക്ക് ഭീഷണി

വയനാട്. ടൗൺ ഷിപ്പിലെ വീടുകളുടെ നിർമാണത്തിലെ ഗുണ നിലവാരത്തെ ചൊല്ലിയ തർക്കം രാഷ്ട്രീയമായി വിവാദമാകുന്നതിനിടെ, ദുരന്തബാധിതരുടെ വീടുകളുടെ സുരക്ഷയും ആശങ്കയും വീണ്ടും ചർച്ചയാകുകയാണ്. ടൗൺഷിപ്പിലെ വീടിന് വിള്ളൽ തുറന്നു പറഞ്ഞ തനിക്ക് ഭീഷണി നേരിടേണ്ടി വന്നത് പാർട്ടിക്കാരനിൽ നിന്നെന്നു വീട്ടുടമസ്തനായ നൗഫൽ. തനിക്ക് അറിയാവുന്ന വ്യക്തി തന്നെയാണ് ഭീഷണിപ്പെടുത്തിയത്.

ഭീഷണി തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും നൗഫൽ പറഞ്ഞു. ഇന്നലെ മന്ത്രി കെ രാജൻ സന്ദർശിച്ചപ്പോൾ യഥാർത്ഥത്തിൽ വിള്ളൽ ഉണ്ടായ ഭാഗം പരിശോധിക്കാതെ, പെൻസിൽ മാർക്ക് ചെയ്ത ഭാഗങ്ങൾ മാത്രം മായ്ക്കാൻ ശ്രമിച്ചെന്നും നൗഫൽ പറഞ്ഞു. മേൽക്കൂരയിൽ നോക്കിയാൽ വിള്ളൽ വ്യക്തമായി കാണാമെന്നും, അത് മന്ത്രി കണ്ടില്ല. കണ്ടിട്ടും കാണാത്ത പോലെ നിന്നതാണോ എന്ന് തോന്നും. വീട്ടുടമയായ തന്നോട് മന്ത്രി ഒന്നും ചോദിച്ചില്ല.


അതേസമയം, മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുകൾ ഉണ്ടെന്ന് മന്ത്രി സമ്മതിച്ചെങ്കിലും, വീടുകളിൽ വിള്ളൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതുവരെ ദുരന്തബാധിതർക്ക് വീടുകൾ കൈമാറിയിട്ടില്ലെന്നും,
പട്ടയം മാത്രമാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. നിർമാണം പൂർത്തിയാക്കിയ ശേഷം മാത്രമേ കൈമാറ്റം ഉണ്ടാകൂവെന്നും, തുടർന്ന് പ്രശ്നങ്ങൾ ഉണ്ടായാൽ കരാർ പ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍ തന്‍റെ വീടിന്‍റെ തകരാര്‍ തുറന്നു പറഞ്ഞ് പരിഹാരം തേടിയ നൗഫലിനെതിരെ ഇടതു സൈബര്‍ ഹാന്‍ഡിലുകളില്‍ ആക്രമണം രൂക്ഷമാണ്. സര്‍ക്കാരിനെ അപമാനിക്കാന്‍ മനപൂര്‍വം ശ്രമിച്ചതായാണ് ആക്ഷേപം.


ഇതിനിടെ, യൂത്ത് കോൺഗ്രസ് നേതാവ് ഒജെ ജനീഷിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധം നടന്നു. വിള്ളൽ മായ്ച്ച് മറയ്ക്കാനാകില്ലെന്നും സർക്കാർ അവകാശവാദങ്ങൾ യാഥാർത്ഥ്യവിരുദ്ധമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

വൈറ്റ് കോളർ ലഹരിക്കേസിൽ മുഖ്യ ഇടപാടുകാരൻ കെവിന്റെ കൂട്ടാളികളിലേക്ക് അന്വേഷണം

കൊച്ചി. വൈറ്റ് കോളർ ലഹരിക്കേസിൽ മുഖ്യ ഇടപാടുകാരൻ കെവിന്റെ കൂട്ടാളികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. ലഹരിവിതരണത്തിന് പിന്നിൽ വൻ സംഘമെന്ന് വിവരം ലഭിച്ചതോടെയാണ് നീക്കം.

ലഹരികടത്തിന് പെൺകുട്ടികളെയടക്കം ഇരയാക്കിയെന്ന നിർണായക വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ വലയിലാക്കിയതെന്നാണ് സൂചന. കൊച്ചിയിലെ മുഖ്യ ലഹരിയിടപാടുകാരുടെ കൂട്ടത്തിൽ കേവിനുണ്ടെന്ന വിവരം നേരത്തെ തന്നെ ഡാൻസാഫിന് ലഭിച്ചിരുന്നു. ഒരുവർഷം മുൻപ് മൂന്ന് യുവതികളോടൊപ്പം കെവിനെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തി. ലഹരിമരുന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ അന്ന് വെറുതെ വിട്ടു.

കെവിൻ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ട്. മറ്റ് ലഹരിമരുന്നുകൾ വലിയ അളവിലാണ് വിൽപന നടത്തിയിരുന്നത്. കെവിന്റെ വീട്ടിൽ നിന്ന് 8 ലക്ഷത്തിന്റെ ലഹരിമരുനുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

നിതിൻ രാജിന്റെ മരണം,കാരണം ലോൺ ആപ്പിൻ്റെയും അധ്യാപകരുടെയും ഒരു പോലെയുള്ള ഭീഷണി

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം. മരണകാരണം ലോൺ ആപ്പിൻ്റെയും അധ്യാപകരുടെയും ഒരു പോലെയുള്ള ചൂഷണത്തിൽ എന്ന നിഗമനത്തിൽ പോലീസ്. ലോൺ ആപ്പിൻ്റെ കെണിയിൽ പെട്ടവരെ
കുറിച്ച് മറ്റൊരു അന്വേഷണം നടത്തും

പിടി കൂടിയ നോയിഡ സ്വദേശികളിൽനിന്ന് പിടിച്ചെടുത്തത് 30 സ്വിമ്മ് ബോക്സുകൾ

3 വർഷത്തിനിടെ 38000 പേർക്ക് ലോൺ കൊടുത്തിട്ടുണ്ടന്ന് പിടിയിലായവരുടെ മൊഴി. കേരളത്തിൽ 1020 പേർ ലോൺ എടുത്തിട്ടുണ്ടന്നും മൊഴി. അടവു മുടങ്ങിയാൽ ഭീഷണി പെടുത്താൻ പ്രേത്യേക ഡിപ്പാർട്ട്മെൻ്റ് വരെ എന്ന് പോലീസ്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ചക്കരക്കൽ പോലീസ് സ്വമേധയാ എടുത്ത കേസിലാണ് തുടർ നടപടി

അതേസമയം വടകര ആയഞ്ചേരിയിൽ ഇരുപത്തിയഞ്ചുകാരനെ കാണാതായ സംഭവത്തിലും പൊലീസ് അന്വേഷണം ലോൺ ആപ്പ് മാഫിയയിലേക്ക് നീളുന്നു. വിഷ്ണു പ്രകാശിനെ കാണാതാകുന്നതിന് തൊട്ടുമുൻപ് വരെ ലോൺ ആപ്പ് സംഘം ഭീഷണിപ്പെടുത്തിയതിന്‍റെ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചു. വിഷ്ണുവിന്‍റെ മോർഫ് ചെയ്ത ചിത്രങ്ങളുൾപ്പെടെ ഇവർ പലർക്കും അയച്ചിട്ടുണ്ട്.

ആപ്പ് വഴി കടമെടുത്ത പതിനായിരം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നായിരുന്നു ഭീഷണി.ഇക്കാര്യങ്ങളെല്ലാം വിഷ്ണു സഹോദരിയെ അറിയിച്ചിരുന്നു. വിഷ്ണുവിന്‍റ ഫോൺ ലൊക്കേഷൻ പരിശോധിച്ചെങ്കിലും കാസർഗോഡ് ജില്ലയിൽ വച്ച് ഫോൺ ഓഫായിട്ടുണ്ട്.ബാങ്ക് രേഖകളും കാണാതാകുന്നതിന് മുമ്പ് വിഷ്ണുവിന് വന്ന ഫോൺ കോളുകളും പരിശോധിക്കുകയാണ് അന്വേഷണസംഘം.

വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത വാഹനാപകടം,വാഹനമോടിച്ചത് ഡ്രൈവർ അല്ലെന്ന് കണ്ടെത്തല്‍

പൊള്ളാച്ചി.വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത വാഹനാപകടം,വാഹനമോടിച്ചത് ഡ്രൈവർ അല്ലെന്ന് കണ്ടെത്തല്‍. വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവർ അല്ല. വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ. ട്രാവലർ ഡ്രൈവർ ഫാഹിസിന് പകരം യാത്രാ സംഘത്തിൽ ഉൾപ്പെട്ട സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് വാഹനം ഓടിക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റേതാണ് കണ്ടെത്തൽ

അപകടത്തിൽപ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടയിൽ പാറക്കെട്ടിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നിൽ നിന്ന് തെറിച്ചു വീണവരാണ് രക്ഷപ്പെട്ടതെന്നും കണ്ടെത്തൽ. അപകടകാരണം കണ്ടെത്തണമെങ്കിൽ നൗഷാദിന്റെ മൊഴി രേഖപ്പെടുത്തണം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദ് ഇപ്പോഴും ചികിത്സയിലാണ്.

അപകടത്തിൽ പരുക്കേറ്റ രണ്ട് കുട്ടികൾ ഉൾപ്പടെ 4 പേർ ചികിത്സയിൽ തുടരുന്നു. അപകടത്തിൽ മരിച്ച ഷക്കീന ടീച്ചറുടെ മകൾ 11 വയസ്സുകാരി മസ്നീൻ നിസാര പരിക്കുകളോടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിലും ആണ് ചികിത്സയിൽ ഉള്ളത്. മരിച്ച സ്കൂളിലേ ആയയായ സാജിതയുടെ മകൻ 12 വയസ്സുകാരൻ ഷഹദിൻ അപകട നില തരണം ചെയ്തെങ്കിലും സ്പയിനൽ കോഡ് ഇഞ്ചുറി മൂലം അരക്ക് കീഴ്പോട്ട് സ്വാധീനം നഷ്ടപ്പെട്ടു. . രണ്ട് ഡ്രൈവർമാരുടെയും നില ഗുരുതരാവസ്ഥയിൽ തുടരുന്നു. സ്കൂൾ ഡ്രൈവർ നൗഷാദ് വെന്റിലേറ്ററിൽ ആണ്. ഫാഹിസ് ഓക്സിജൻ സഹായത്തോടെ ശ്വസിക്കുന്നു.