ചെന്നൈ. തമിഴ്നാട് വിരുദുനഗറിൽ വൻ സ്ഫോടനം 20പേർ മരിച്ചു
പടക്കനിർമാണശാലയിലാണ് സ്ഫോടനം ഉണ്ടായത്
ഓളം പേർ സ്ഥലത്ത് ഉണ്ടായിരുന്നു.
ഗുരുതരമായി പരുക്കേറ്റ 6 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് ഇന്ന് അപകടമുണ്ടായത്.
സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടുവെന്നാണ് റിപ്പോർട്ട്.
സ്ഫോടനത്തിൽ നാല് മുറികൾ പൂർണമായും തകർന്നു.
കുട്ടികൾ ഉൾപ്പെടെ മരിച്ചു
റവന്യു – ധന മന്ത്രിമാരോട് ഉടൻ സ്ഥലത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശിച്ചു.
പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി 20 പേർ മരിച്ചു
‘വാഴ’യല്ലാതെ പിന്നാര്; 200 കോടി തൂക്കി വാഴ 2
‘വാഴ 2- ബയോപിക്ക് ഓഫ് ബില്യണ്‍ ബ്രോസ്’ തിയേറ്ററുകളില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളില്‍ ആഗോള കലക്ഷന്‍ നേടി റെക്കോര്‍ഡിട്ട ചിത്രം ഇപ്പോള്‍ 200 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെയാണ് വാഴയുടെ പ്രദര്‍ശനം തുടരുന്നത്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി നവാഗത സംവിധായകനായ എസ്. സവിന്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയ ചിത്രമാണ് ‘വാഴ 2’. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍നിര്‍ത്തി ഒരുക്കിയ സിനിമക്ക് 200 കോടി കളക്ഷന്‍ കിട്ടുന്നത്.
Also Read:
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി പുറത്തിറക്കിയ ചിത്രം മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ പ്രശസ്തരായ ഹാഷിര്‍, അലന് ബിന്‍ സിറാജ്, അജിന് ജോയ്, വിനായക്, അമീന് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ അണി നിരന്ന ചിത്രത്തില്‍ സുധീഷ്, വിജയ് ബാബു, അജു വര്‍ഗീസ്,ബിജുക്കുട്ടന്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്.
രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി ദീപിക പദുക്കോണും രണ്‍വീര്‍ സിങും
രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരദമ്പതിമാര്‍ സന്തോഷ വാര്‍ത്ത പങ്കിട്ടത്. പ്രെഗ്നന്‍സി കിറ്റ് പിടിച്ച് നല്കുന്ന മകള്‍ ദുവയുടെ ചിത്രമാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പോസിറ്റീവാണ് ടെസ്റ്റ് റിസള്‍ട്ടെന്ന് ചിത്രത്തില്‍ നിന്നും മനസിലാകുന്നുണ്ട്.
Also Read:
ദീപികയുടേയും രണ്‍വീറിന്റേയും കൈകളും ചിത്രത്തില്‍ കാണാം. പോസ്റ്റ് അതിവേഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ദീപികയ്ക്കും രണ്‍വീറിനും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പ്രിയങ്ക ചോപ്ര, സാമന്ത, അര്ജുന് കപൂര്‍, പരിനീതി ചോപ്ര, അനന്യ പാണ്ഡെ തുടങ്ങിയ താരങ്ങള്‍ ആശംസ നേര്‍ന്നെത്തിയിട്ടുണ്ട്.
ചേച്ചിയാകുന്ന ദുവയ്ക്കും സോഷ്യല്‍ മീഡിയ ആശംസ നേരുന്നുണ്ട്. 2024 സെപ്തംബര്‍ എട്ടിനാണ് ദീപികയ്ക്കും രണ്‍വീറിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ലാണ് രണ്‍വീറും ദീപികയും വിവാഹിതരായത്. ഓണ്‍ സ്ക്രീനിലെ ജനപ്രീയ ജോഡി ജീവിതത്തിലും ഒരുമിക്കുകയായിരുന്നു.
മദ്യപാനത്തിനിടെ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയയാള്‍ പോലീസ് പിടിയില്‍
തൊടുപുഴ: മദ്യപാനത്തിനിടെ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയയാള്‍ പോലീസ് പിടിയില്‍. ഇടുക്കി ഇരട്ടയാറില്‍ ആണ് സംഭവം. ഇരട്ടയാര്‍ വയലുങ്കല്‍ രാഹുല്‍ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് സജയനെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം.
Also Read:
സുഹൃത്തുക്കളായ രാഹുല്‍ സണ്ണിയും സജയനും ഇരട്ടയാര്‍ പഴയ പഞ്ചായത്ത് ഓഫീസിന് മുന്പിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചു. ഇവിടെ വെച്ചുണ്ടായ വാക്കു തര്‍ക്കം സംഘര്‍ഷമായി. രാഹുലിനെ സജയന് റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചു.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ കട്ടപ്പന പൊലീസില്‍ വിവരം അറിയിച്ചു. അബോധാവസ്ഥയില്‍ റോഡില്‍ കിടന്നിരുന്ന രാഹുലിനെ പൊലീസ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മദ്യലഹരിയില്‍ സംഭവിച്ച കൈയബദ്ധമാണ് എന്നാണ് പ്രതി സജയന് പൊലീസിനോട് പറഞ്ഞത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് സംഘവും സ്ഥലം പരിശോധിച്ചു. രാഹുലിന്റെ പോസ്റ്റുമോര്‍ട്ടം ലഭിച്ചശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് വ്യക്തമാക്കി.
വയനാട് ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ വിവാദത്തിൽ സർക്കാർ–പ്രതിപക്ഷം നേർക്കുനേർ
വയനാട്. ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ വിവാദത്തിൽ സർക്കാർ–പ്രതിപക്ഷം നേർക്കുനേർ. ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാരത്തെ ചൊല്ലിയുള്ള വിവാദത്തില്‍ സർക്കാർ–പ്രതിപക്ഷ ഏറ്റുമുട്ടൽ മുറുകുന്നു. പ്രതിപക്ഷ നേതാവ് V. D. സതീശൻ മന്ത്രിയുടെ പരിശോധനയെ “നാടകം” എന്ന് പരിഹസിച്ചു. “രാഹുൽ ഗാന്ധി തറക്കല്ലിട്ട വീടുകൾ എവിടെയെന്നും വിള്ളൽ പരിശോധിക്കാൻ പോകാൻ കോൺഗ്രസിന് നാണമില്ലേയെന്നും വി.ശിവൻ കുട്ടിയും ചോദിച്ചു. .
വയനാട്ടിലെ ടൌൺഷിപ്പില്‍ നൌഫല്‍ എന്ന വ്യക്തിക്ക് ലഭിച്ച വീടിന് വിള്ളല്‍ രൂപപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് വഴി വച്ചത്. ഏത് പ്രതികൂല കാലവസ്ഥയേയും അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള വീടുകളാണ് നല്‍കുന്നതെന്ന അവകാശപ്പെട്ട സർക്കാരിനേറ്റ തിരിച്ചടികൂടിയാണ് ഈ വിള്ളല്‍ പരാതി.
വിള്ളല്‍ ഉണ്ടെന്ന് വാർത്തവന്നതോടെ റവന്യുമന്ത്രി കെ.രാജൻ വീട്ടിലെത്തി പരിശോധന നടത്തി. എന്നാല്‍ മന്ത്രിയുടെ പരിശോധനയെ നാടകമെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു. വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്. തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ ഉദ്ഘാടനം കാപട്യമാണെന്നും സതീശന് പറഞ്ഞു.
ഇതിനിടെ സർക്കാർ നിലപാട് പറഞ്ഞുകൊണ്ട് മന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തി. ദുരന്തബാധിതർക്കായി വാസയോഗ്യമല്ലാത്ത ഒരു വീടും നൽകില്ലെന്നും, പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കരാർ പ്രകാരം നടപടിയുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു. വീടുകൾ ഇപ്പോഴും കൈമാറിയിട്ടില്ല, പട്ടയം മാത്രമാണ് നൽകിയത്. വിടുകളുടെ അറ്റകുറ്റപ്പണികൾ അഞ്ചുവർഷത്തേക്ക് ഊരാളുങ്കൽ സൊസൈറ്റിയുടെ ഉത്തരവാദിത്വമാണ്. വിള്ളല്‍ പരിശോധിക്കാൻ പോകാൻ കോൺഗ്രസിന് നാണിമില്ലെ.,, രാഹുല്‍ഗാന്ധി തറക്കല്ലിട്ട വീടുകള്‍ എവിടെയെന്ന് ശിവന്‍കുട്ടി ചോദിച്ചു.
ആദ്യഫെയ്സിലെ 178 വീടുകളില്‍ മേയ് ആദ്യവാരം താമസിക്കാൻ സാധിക്കും. ഒക്ടോബറിനകം 410 വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ പറ്റുമെന്നാണ് സർക്കാർ പറയുന്നത്.
മദ്യപാനതിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി
ഇടുക്കി. ഇരട്ടയാറിലാണ് സംഭവം. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് ഇരട്ടയാർ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയിൽ സജയനെ കട്ടപ്പന പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ സജയൻ രാഹുലിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം
റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചാണ് പോലിസ് സ്ഥലത്തെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സജയനെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുക്കും
ചെങ്ങന്നൂരിൽ വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്നു പോസ്റ്റ്മോർട്ടത്തിന് നടപടി
ആലപ്പുഴ.ചെങ്ങന്നൂരിൽ വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്നു പോസ്റ്റ്മോർട്ടത്തിന് നടപടി.ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിന്റെ മൃതദേഹമാണ് കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുക.മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് കാട്ടി യേശുദാസിന്റെ മകളും മരുമകളും പോലീസിൽ പരാതി നൽകിയിരുന്നു.ആർ ഡി ഓ ആണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവ് ഇട്ടത്
കഴിഞ്ഞ മാർച്ച് 20ന് രാവിലെ ഹോംനേഴ്സ് നൽകിയ കേക്ക് കഴിച്ചതിനെ തുടർന്ന് യേശുദാസ് ബോധരഹിതനായതായും തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.ആരോഗ്യവാനായ യേശുദാസ് കേക്ക് കഴിച്ചശേഷം വീട്ടിൽ വച്ച് ചോര ഛർദ്ദിച്ചതായും ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചതെന്നും പറയുന്നു.ഈ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് കാട്ടിയാണ് യേശുദാസിന്റെ മകളും മരുമകളും പോലീസിൽ പരാതി നൽകിയത്. ജോലി ആവശ്യത്തിനായി വിദേശത്ത് നിൽക്കുന്ന മകളുടെയോ മരുമകളുടെയോ അനുമതി ഇല്ലാതെ യേശുദാസിന്റെ പേരിലുള്ള സ്വത്തുക്കൾ സഹോദരൻറെ പേരിലേക്ക് മാറ്റിയതായും മകളും മരുമകളും പരാതിയിൽ പറയുന്നു.ഈ കൈമാറ്റം നടന്ന ഒരു മാസത്തിനുശേഷമാണ് മരണം സംഭവിച്ചതെന്നും ഇതിൽ ദുരൂഹത ഉണ്ട് എന്നുമാണ് ആരോപണം
വീട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.തുടർന്ന് റീ പോസ്റ്റ്മോർട്ടത്തിന് അനുമതി ലഭിക്കാൻ ആർ ഡി ഒയ്ക്ക് പരാതി കൈമാറിയിരുന്നു. ഈ അനുമതി ലഭിച്ചതോടെയാണ് പുലിയൂർ ഓർത്തഡോക്സ് പള്ളിയിലെ കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടക്കുക. മാർച്ച് മാസം ഇരുപത്തിനാലാം തീയതിയാണ് മൃതദേഹം പള്ളിയിൽ അടക്കം ചെയ്തത്.പോസ്റ്റ്മോർട്ടത്തിനുശേഷം യഥാർത്ഥ മരണകാരണം വ്യക്തമാകും എന്നാണ് പോലീസും വ്യക്തമാക്കുന്നത്.
കൊല്ലത്ത് 5 സീറ്റുകളിൽ യുഡിഎഫിന് വിജയം ഉറപ്പ്,സംസ്ഥാനത്ത് ഉണ്ടായ യു ഡി എഫ് തരംഗം കൊല്ലത്തുo പ്രതിഫലിച്ചാൽ 7 മുതൽ 9 വരെ സീറ്റുകൾ നേടും,ആർ രാജേന്ദ്ര പ്രസാദ്
കൊല്ലം. കൊല്ലത്ത് കോൺഗ്രസ് മികച്ച വിജയം നേടുമെന്ന് ഡി സി സി പ്രസിഡൻ്റ് ആർ രാജേന്ദ്ര പ്രസാദ് ന്യൂസ് ചാനലിനോട്.
കൊല്ലത്ത് 5 സീറ്റുകളിൽ യുഡിഎഫിന് വിജയം ഉറപ്പ്.കൊട്ടാരക്കരയിലും , പത്തനാപുരത്തും എൻ എസ് എസിൻ്റെ പിന്തുണ കോൺഗ്രസിന് ലഭിച്ചു. സംസ്ഥാനത്ത് ഉണ്ടായ യു ഡി എഫ് തരംഗം കൊല്ലത്തുo പ്രതിഫലിച്ചാൽ 7 മുതൽ 9 വരെ സീറ്റുകൾ നേടുമെന്നും ഡി സി സി പ്രസിഡൻ്റ് ആർ രാജേന്ദ്ര പ്രസാദ് പറഞ്ഞു.
2016ൽ സംപൂജ്യം,2021ൽ രണ്ട് സീറ്റ് കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൊല്ലത്തെ കോൺഗ്രസ് പ്രാതിനിധ്യം ഇങ്ങനെയായിരുന്നു.എന്നാൽ ഇത്തവണ മികച്ച വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് കൊല്ലം ഡിസിസി പ്രസിഡൻറ് ആർ രാജേന്ദ്രപ്രസാദ്. മണ്ഡലം കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിഗ് ടിവിയുടെ സംസാരിച്ച ഡിസിസി പ്രസിഡൻറ് ഇത്തവണ കൊല്ലത്ത് യുഡിഎഫ് ചരിത്രം രചിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു.
5 സീറ്റിൽ യുഡിഎഫ് ഇതിനോടകം തന്നെ വിജയം ഉറപ്പിച്ചുവെന്നും, കൊട്ടാരക്കരയിലും പത്തനാപുരത്തും ശക്തമായ മത്സരമാണ് നടക്കുന്നതെന്നും ഡിസിസി പ്രസിഡൻറ് പറഞ്ഞു
പത്തനാപുരത്തും കൊട്ടാരക്കരയിലും എൻഎസ്എസിന്റെ പിന്തുണ യുഡിഎഫിന് ലഭിച്ചുവന്നും ആർ രാജേന്ദ്രപ്രസാദ് തുറന്ന് സമ്മതിച്ചു. അയിഷ പോറ്റിയുടെ വ്യക്തിപരമായ ബന്ധങ്ങളും വോട്ടായി മാറും എന്നും യുഡിഎഫ് കരുതുന്നു. സംസ്ഥാനത്ത് ഉണ്ടാകുന്ന യുഡിഎഫ് തരംഗം കൊല്ലത്തും പ്രതിഫലിച്ചാൽ ഒൻപത് സീറ്റിൽ വരെ വിജയിക്കാൻ കഴിയുമെന്നാണ് ഡിസിസിയുടെ വിലയിരുത്തൽ .
പുനലൂരും ചാത്തന്നൂർ മാത്രമാണ് യുഡിഎഫിന് പ്രതീക്ഷയില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തദ്ദേശ ഉണ്ടാക്കിയ മുന്നേറ്റവും യുഡിഎഫിന്റെ നിലവിലെ കണക്കുകൾക്ക് ആധാരമാണ്.
ഇന്ത്യൻ കപ്പലുകൾ ഹോർമുസിൽ ആക്രമിക്കപ്പെട്ട സംഭവം, ഇന്ധന പ്രതിസന്ധി അതി രൂക്ഷമാകുമെന്ന് ആശങ്ക
ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസിൽ ആക്രമിക്കപ്പെട്ടതോടെ ഇന്ധന പ്രതിസന്ധി അതി രൂക്ഷമാകുമെന്ന് ആശങ്ക. ഒരു രാജ്യത്തിന്റേയും കപ്പലുകളെ കടത്തിവിടാതെ ഹോർമുസ് പൂർണമായും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കയും ഇറാനും നാളെ ഇസ്ലാമാബാദിൽ നടത്താനിരുന്ന കൂടിക്കാഴ്ചയും അനിശ്ചിതത്വത്തിലായി.
രണ്ട് ഇന്ത്യൻ കപ്പലുകൾക്കു നേരേയാണ് ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് വെടിയുതിർത്തത്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നു എന്ന പ്രഖ്യാപനം വിശ്വസിച്ച് കടന്നുവന്ന കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാഖിൽ നിന്നുള്ള എണ്ണയായിരുന്നു കപ്പലുകളിൽ. യുദ്ധസമയത്ത് ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വെടിനിർത്തൽ പ്രാബല്യത്തിലുള്ള കാലത്താണ് ഇന്ത്യൻ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ഡൽഹിയിലെ ഇറാന്റെ അംബാസഡർ മുഹമ്മദ് ഫാത്ത്ലിയെ ഇന്ത്യ വിളിച്ചു വരുത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്ത്യയുടെ ആശങ്കകൾ അറിയിച്ചു. യുദ്ധ സമയത്ത് പോലും ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകിയിരുന്നതിനാലാണ് ഇവിടെ വലിയ ഇന്ധന പ്രതിസന്ധി ഉണ്ടാകാതിരുന്നത്. വാണിജ്യ സിലിണ്ടറുകൾക്കു മാത്രമായിരുന്നു ക്ഷാമം. എന്നാൽ കപ്പലുകൾ പൂർണമായും തടഞ്ഞാൽ വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകും എന്നാണ് ആശങ്ക.
ഇന്ത്യക്ക് രണ്ടുമാസത്തേക്കു വരെ പെട്രോളിനും ഡീസലിനും ക്ഷാമം ഉണ്ടാകില്ലെങ്കിലും പാചകവാതകത്തിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇറാന്റെ തുറമുഖങ്ങളെല്ലാം വളഞ്ഞ് അമേരിക്ക നടത്തുന്ന ഉപരോധം തുടരുകയാണ്. ഇതാണ് ഇറാനെ പ്രകോപിപ്പിക്കുന്നത്. യുദ്ധവിരാമത്തിന്റെ കാര്യത്തിൽ ഇറാനും അമേരിക്കയും തമ്മിലുള്ള അഭിപ്രായവ്യത്യാസം വലിയ തോതിൽ തുടരുകയാണ്. നിരവധി മധ്യസ്ഥ ശ്രമങ്ങൾക്കു ശേഷവും ഇരുരാജ്യങ്ങളും സഹകരണത്തിന്റെ നിലയിൽ എത്തിയിട്ടില്ല. ആണവോർജ്ജത്തിന്റെ കാര്യത്തിലാണ് വലിയ അഭിപ്രായ വ്യത്യാസം.
ഊർജ്ജാവശ്യത്തിനുള്ള യുറേനിയം സ്വയം കൈകാര്യം ചെയ്യും എന്ന നിലപാടിലാണ് ഇറാൻ. എന്നാൽ, ഊർജ്ജാവശ്യത്തിനുള്ള യുറേനിയം അമേരിക്ക കൈമാറുന്നത് ഉപയോഗിക്കണം എന്നാണ് നിർബന്ധന. ഇത് അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ല. ആണവായുധം ഉണ്ടാക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്ന് നേതാക്കൾ ആണയിടുന്നുണ്ടെങ്കിലും ഇതു വിശ്വസിക്കാൻ അമേരിക്കയും ഇസ്രായേലും തയ്യാറാകുന്നില്ല. ഇറാന് ഏർപ്പെടുത്തിയിട്ടുള്ള വ്യാപാര ഉപരോധം ഒറ്റയടിക്ക് പിൻവലിക്കാൻ അമേരിക്ക തയ്യാറല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.





































