കൊല്ലം. കൊല്ലത്ത് കോൺഗ്രസ് മികച്ച വിജയം നേടുമെന്ന് ഡി സി സി പ്രസിഡൻ്റ് ആർ രാജേന്ദ്ര പ്രസാദ് ന്യൂസ് ചാനലിനോട്.
കൊല്ലത്ത് 5 സീറ്റുകളിൽ യുഡിഎഫിന് വിജയം ഉറപ്പ്.കൊട്ടാരക്കരയിലും , പത്തനാപുരത്തും എൻ എസ് എസിൻ്റെ പിന്തുണ കോൺഗ്രസിന് ലഭിച്ചു. സംസ്ഥാനത്ത് ഉണ്ടായ യു ഡി എഫ് തരംഗം കൊല്ലത്തുo പ്രതിഫലിച്ചാൽ 7 മുതൽ 9 വരെ സീറ്റുകൾ നേടുമെന്നും ഡി സി സി പ്രസിഡൻ്റ് ആർ രാജേന്ദ്ര പ്രസാദ് പറഞ്ഞു.
2016ൽ സംപൂജ്യം,2021ൽ രണ്ട് സീറ്റ് കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൊല്ലത്തെ കോൺഗ്രസ് പ്രാതിനിധ്യം ഇങ്ങനെയായിരുന്നു.എന്നാൽ ഇത്തവണ മികച്ച വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് കൊല്ലം ഡിസിസി പ്രസിഡൻറ് ആർ രാജേന്ദ്രപ്രസാദ്. മണ്ഡലം കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിഗ് ടിവിയുടെ സംസാരിച്ച ഡിസിസി പ്രസിഡൻറ് ഇത്തവണ കൊല്ലത്ത് യുഡിഎഫ് ചരിത്രം രചിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു.
5 സീറ്റിൽ യുഡിഎഫ് ഇതിനോടകം തന്നെ വിജയം ഉറപ്പിച്ചുവെന്നും, കൊട്ടാരക്കരയിലും പത്തനാപുരത്തും ശക്തമായ മത്സരമാണ് നടക്കുന്നതെന്നും ഡിസിസി പ്രസിഡൻറ് പറഞ്ഞു
പത്തനാപുരത്തും കൊട്ടാരക്കരയിലും എൻഎസ്എസിന്റെ പിന്തുണ യുഡിഎഫിന് ലഭിച്ചുവന്നും ആർ രാജേന്ദ്രപ്രസാദ് തുറന്ന് സമ്മതിച്ചു. അയിഷ പോറ്റിയുടെ വ്യക്തിപരമായ ബന്ധങ്ങളും വോട്ടായി മാറും എന്നും യുഡിഎഫ് കരുതുന്നു. സംസ്ഥാനത്ത് ഉണ്ടാകുന്ന യുഡിഎഫ് തരംഗം കൊല്ലത്തും പ്രതിഫലിച്ചാൽ ഒൻപത് സീറ്റിൽ വരെ വിജയിക്കാൻ കഴിയുമെന്നാണ് ഡിസിസിയുടെ വിലയിരുത്തൽ .
പുനലൂരും ചാത്തന്നൂർ മാത്രമാണ് യുഡിഎഫിന് പ്രതീക്ഷയില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തദ്ദേശ ഉണ്ടാക്കിയ മുന്നേറ്റവും യുഡിഎഫിന്റെ നിലവിലെ കണക്കുകൾക്ക് ആധാരമാണ്.




































