Home News Breaking News സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും പിടിക്കൂ,സ്വന്തമായി പത്തുകാശ് നേടൂ

സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും പിടിക്കൂ,സ്വന്തമായി പത്തുകാശ് നേടൂ

തിരുവനന്തപുരം.ആഭ്യന്തരവകുപ്പിന്റെ ZERO PROJECT പദ്ധതിക്ക് ബുധനാഴ്ച ഔദ്യോഗിക തുടക്കം.
സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും പൂർണമായി ഇല്ലാതാക്കുക ആണ് ലക്ഷ്യം.പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ അഴിമതി കണ്ടെത്തുകയും തടയുകയും ചെയ്യുക ആണ് ഉദ്ദേശിക്കുന്നത്.
സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ ഔദ്യോഗിക വിജിലൻസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ സൗകര്യം ഒരുക്കും.
പരിശോധനയിൽ പരാതി ശരിയാണെന്ന് തെളിഞ്ഞാൽ വിവരമറിയിച്ചയാൾക്ക് 5,000 രൂപ പാരിതോഷികം നൽകും.
പരാതിക്കാരന്റെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും

LEAVE A REPLY

Please enter your comment!
Please enter your name here