‘വാഴ 2- ബയോപിക്ക് ഓഫ് ബില്യണ്‍ ബ്രോസ്’ തിയേറ്ററുകളില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളില്‍ ആഗോള കലക്ഷന്‍ നേടി റെക്കോര്‍ഡിട്ട ചിത്രം ഇപ്പോള്‍ 200 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെയാണ് വാഴയുടെ പ്രദര്‍ശനം തുടരുന്നത്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നവാഗത സംവിധായകനായ എസ്. സവിന്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയ ചിത്രമാണ് ‘വാഴ 2’. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍നിര്‍ത്തി ഒരുക്കിയ സിനിമക്ക് 200 കോടി കളക്ഷന്‍ കിട്ടുന്നത്.
Also Read:
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുറത്തിറക്കിയ ചിത്രം മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ പ്രശസ്തരായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക്, അമീന്‍ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ അണി നിരന്ന ചിത്രത്തില്‍ സുധീഷ്, വിജയ് ബാബു, അജു വര്‍ഗീസ്,ബിജുക്കുട്ടന്‍, അരുണ്‍, അല്‍ഫോന്‍സ് പുത്രന്‍, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്.





























What about Bijukuttan, you are not mentioned his name in the list of Actors