25.9 C
Kollam
Wednesday 21st October, 2026 | 10:57:08 PM
Home News Local മൈനാഗപ്പള്ളിയിൽ വാട്ടർ മീറ്ററുകളും മോട്ടോറുകളും വ്യാപകമായി മോഷണം പോകുന്നു

മൈനാഗപ്പള്ളിയിൽ വാട്ടർ മീറ്ററുകളും മോട്ടോറുകളും വ്യാപകമായി മോഷണം പോകുന്നു

പ്രസന്നൻ പിള്ളയുടെ വീട്ടിലെ മോട്ടോർ അപഹരിച്ച നിലയിൽ.

ശാസ്താംകോട്ട : മൈനാഗപ്പള്ളിയിൽ വാട്ടർ മീറ്ററുകളും മോട്ടോറുകളും വ്യാപകമായി മോഷണം പോകുന്നു. വേങ്ങ സ്വദേശി പ്രസന്നൻ പിള്ളയുടെ
മുത്തോട്ടിൽ ജംഗ്ഷന് സമീപം പണി നടക്കുന്ന വീട്ടിലെ കിണറ്റിൽ നിന്ന് തിങ്കളാഴ്ച രാത്രി മോട്ടോർ മോഷണം പോയതാണ് ഏറ്റവും ഒടുവിലെ സംഭവം. ചൊവ്വാഴ്ച പ്രസന്നൻ പിള്ള വീടു പണിയുടെ ആവശ്യത്തിന് വേണ്ടി മോട്ടോർ ഓൺ ആക്കിയെങ്കിലും വെള്ളം ലഭിക്കാഞ്ഞതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 12000 രൂപ വിലയുള്ള കിണറ്റിൽ ഇറക്കി ഇടുന്ന മോട്ടോർ ആണ് നഷ്ടപ്പെട്ടത്. രണ്ടാഴ്ച മുമ്പ് കുറ്റിയിൽ മുക്ക് കാട്ടിൽ പറമ്പിൽ ദിയയുടെ വീട്ടിലെ മോട്ടോർ അപഹരിച്ചിരുന്നു. ഇവിടെ കിണറിന് പുറത്ത് വച്ചിരുന്ന മോട്ടോർ പെപ്പുകൾ ഉൾപ്പെടെ മുറിച്ച് മാറ്റിയ ശേഷമാണ് കൊണ്ടുപോയത്.

ഒരു മാസം മുമ്പ് മൈനാഗപ്പള്ളി ആറ്റുപുറം ഭാഗത്ത് നിരവധി വീടുകളിൽ നിന്ന് മോട്ടോറുകളും വാട്ടർ മീറ്ററുകളും അപഹരിച്ചിരുന്നു. അതിന് മുമ്പ് ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷന് സമീപത്തെ ചിലവിടുകളിൽ നിന്നും വേങ്ങ ക്ഷീരോൽപ്പാദക സഹകരണ സംഘം അടക്കമുള്ള സ്ഥാപനങ്ങളിലെ മീറ്ററുകളും മോഷണം പോയിരുന്നു.
എല്ലാ സംഭവങ്ങളിലും പോലീസിൽ പരാതി നൽകുന്നുണ്ടങ്കിലും മോഷ്ടാ ക്കൾ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here