26.6 C
Kollam
Wednesday 21st October, 2026 | 10:19:09 PM
Home News Breaking News തൃശ്ശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് കൈമാറി,എട്ടുപ്രതികള്‍

തൃശ്ശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് കൈമാറി,എട്ടുപ്രതികള്‍

തൃശ്ശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് കൈമാറി. ക്രൈം ബ്രാഞ്ച് എ ഡി ജി പിയാണ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള അനുമതി തേടിയാണ് റിപ്പോർട്ട് കൈമാറിയത്. പൂരം കലക്കലിന് പിന്നിൽ തിരുവമ്പാടി ദേവസ്വം ബോർഡ് ആണെന്നായിരുന്നു ക്രൈംബ്രാഞ്ച് മേധാവിയുടെ അന്വേഷണത്തിലെ കണ്ടെത്തൽ. ദേവസ്വം ബോർഡ് പ്രതിനിധികൾ അടക്കം എട്ടു പേരെ പ്രതിയാക്കിയാണ് റിപ്പോർട്ട്.

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എഡിജിപി എം ആർ അജിത് കുമാറിന്റെ പങ്കിനെക്കുറിച്ച് ഡിജിപി തല അന്വേഷണമായിരുന്നു നടന്നത്. പൂരം അലങ്കോലപ്പെട്ടിട്ടും എം ആർ അജിത് കുമാർ ഇടപെട്ടില്ലെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.
റിപ്പോർട്ട് ഡിജി പി നാളെ സർക്കാറിന് കൈമാറും

LEAVE A REPLY

Please enter your comment!
Please enter your name here