25.7 C
Kollam
Wednesday 22nd July, 2026 | 02:58:21 AM
Home News Breaking News വൈറ്റ് കോളർ ലഹരിക്കേസിൽ മുഖ്യ ഇടപാടുകാരൻ കെവിന്റെ കൂട്ടാളികളിലേക്ക് അന്വേഷണം

വൈറ്റ് കോളർ ലഹരിക്കേസിൽ മുഖ്യ ഇടപാടുകാരൻ കെവിന്റെ കൂട്ടാളികളിലേക്ക് അന്വേഷണം

കൊച്ചി. വൈറ്റ് കോളർ ലഹരിക്കേസിൽ മുഖ്യ ഇടപാടുകാരൻ കെവിന്റെ കൂട്ടാളികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. ലഹരിവിതരണത്തിന് പിന്നിൽ വൻ സംഘമെന്ന് വിവരം ലഭിച്ചതോടെയാണ് നീക്കം.

ലഹരികടത്തിന് പെൺകുട്ടികളെയടക്കം ഇരയാക്കിയെന്ന നിർണായക വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ വലയിലാക്കിയതെന്നാണ് സൂചന. കൊച്ചിയിലെ മുഖ്യ ലഹരിയിടപാടുകാരുടെ കൂട്ടത്തിൽ കേവിനുണ്ടെന്ന വിവരം നേരത്തെ തന്നെ ഡാൻസാഫിന് ലഭിച്ചിരുന്നു. ഒരുവർഷം മുൻപ് മൂന്ന് യുവതികളോടൊപ്പം കെവിനെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തി. ലഹരിമരുന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ അന്ന് വെറുതെ വിട്ടു.

കെവിൻ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ട്. മറ്റ് ലഹരിമരുന്നുകൾ വലിയ അളവിലാണ് വിൽപന നടത്തിയിരുന്നത്. കെവിന്റെ വീട്ടിൽ നിന്ന് 8 ലക്ഷത്തിന്റെ ലഹരിമരുനുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.