26.9 C
Kollam
Monday 10th August, 2026 | 01:24:13 PM
Home News Breaking News മയക്കുമരുന്ന്, എൻഡിപിഎസ് ആക്ട്: ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാൻ കേരളം

മയക്കുമരുന്ന്, എൻഡിപിഎസ് ആക്ട്: ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാൻ കേരളം

തിരുവനന്തപുരം. എൻഡിപിഎസ് നിയമത്തിൽ അടിയന്തര ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. കേരളത്തിൽനിന്നുള്ള എംപി മാരും വിഷയം പാർലമെൻറിൽ അവതരിപ്പിക്കും.

ചെറിയ അളവിൽ സംസ്ഥാനത്തേക്ക് വൻമാഫിയ സംഘങ്ങൾ ലഹരി കടത്തുന്നതോടെയാണ് പുതിയ നീക്കം. നിലവിൽ നിയമപ്രകാരം ചെറിയ അളവിൽ ലഹരിവസ്തുക്കളുമായി പിടിക്കപ്പെടുന്നവർക്ക്
വേഗത്തിൽ ജാമ്യം ലഭിക്കുന്ന അവസ്ഥയുണ്ട്
ഇത് ഒഴിവാക്കാൻ കൂടിയാണ് നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്നത്