28.7 C
Kollam
Sunday 30th August, 2026 | 11:11:53 AM
Home News Local ജമാഅത്ത്കമ്മിറ്റി മെരിറ്റ്അവാർഡുകൾനൽകി വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

ജമാഅത്ത്കമ്മിറ്റി മെരിറ്റ്അവാർഡുകൾനൽകി വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

മയ്യത്തുങ്കര. പോരുവഴി മയ്യത്തുംകര ഹനഫി മഹൽ മുസ്ലിംജമാഅത്തിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയങ്ങളിലുംഎ പ്ലസ് നേടിയവിദ്യാർത്ഥിപ്രതിഭകളെയും, ഡി കെ ഐ എം വി. ബോർഡ്‌ നടത്തിയ മദ്രസാപരീക്ഷയിലെറാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം, ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവനൽകി അനുമോദിച്ചു. ജമാഅത്ത് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരിയുടെഅധ്യക്ഷതയിൽ ചീഫ് ഇമാം ഹാഫിസ് അബ്ദുൽ സലാം മൗലവി ഉത്ഘാടനം നിർവഹിച്ചു.

ജമാഅത്ത് ജനറൽസെക്രട്ടറി അയന്തിയിൽ ശിഹാബ്,ട്രഷറർ ഷാജി കല്ലടക്കാന്റെ വിള,വൈസ് പ്രസിഡന്റ്‌ റിഷാദ്.ആർ സി, ജോയിന്റ് സെക്രട്ടറി ഷാജി ചിറയിൽ,ഭാരവാഹികളായ ഷെഫീഖ് അർത്തിയിൽ, പോരുവഴി ജലീൽ, അർത്തിയിൽ സമീർ, ഹക്കിംപുതുവിള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, കരീംമൊദീന്റയ്യം, സലാം പുതുവിള, അയൂബ് ചിറയിൽ, അസിസ്റ്റന്റ് ഇമാം സജീർ മൗലവി അൽഖാസ്മി,ഫൈസൽ മന്നാനി,അമീൻ മൗലവി,സുനീർ മൗലവി, എന്നിവർ സംസാരിച്ചു.