28.7 C
Kollam
Sunday 30th August, 2026 | 10:52:12 AM
Home News Breaking News സിഡിറ്റ് ഡയറക്ടർ നിയമന വിവാദം,ഡോ എം അബ്ദുൽ റഹ്മാന്‍ കെ ടി ജലീലിന്‍റെ ആളല്ല, നിയമനത്തിൽ...

സിഡിറ്റ് ഡയറക്ടർ നിയമന വിവാദം,ഡോ എം അബ്ദുൽ റഹ്മാന്‍ കെ ടി ജലീലിന്‍റെ ആളല്ല, നിയമനത്തിൽ ഉറച്ച് ഐടി വകുപ്പ്

തിരുവനന്തപുരം. സിഡിറ്റ് ഡയറക്ടർ നിയമന വിവാദം.ഡോ എം അബ്ദുൽ റഹ്മാന്റെ നിയമനത്തിൽ ഉറച്ച് ഐടി വകുപ്പ്. നിയമനത്തിൽ മാറ്റം വരുത്തില്ലെന്നും വിശതീകരണം. ഡോ എം അബ്ദുൽ റഹ്മാൻ മുസ്ലീം ലീഗ് അനുഭാവി.

എംഎസ്എഫിൽ പ്രവർത്തിച്ചിരുന്നയാൾ. മന്ത്രി ഇ അഹമ്മദിന്റെ കാലത്ത് നിർണായക പദവി വഹിച്ചിരുന്നു, ഇടതുമായി വഴിവിട്ട ബന്ധങ്ങൾ ഇല്ല. നിയമനവുമായി മുന്നോട് പോകുമെന്ന തീരുമാനവുമായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

ഡോ എം അബ്ദുറഹ്മാൻ മുൻ മന്ത്രി കെടി ജലീലിന്റെ വിശ്വസ്തനും ഇടത് സഹകാരിയുമെന്നാണ് വിമർശനം. കേന്ദ്ര ഏജൻസിയുടെ അന്വേഷണവും നേരിട്ടെയാളെന്നും ആരോപണം. രാഷ്ട്രീയ സ്വാധീനത്താൽ അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റി എന്നും ആക്ഷേപവും ഉണ്ടായിരുന്നു