അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം. മരണകാരണം ലോൺ ആപ്പിൻ്റെയും അധ്യാപകരുടെയും ഒരു പോലെയുള്ള ചൂഷണത്തിൽ എന്ന നിഗമനത്തിൽ പോലീസ്. ലോൺ ആപ്പിൻ്റെ കെണിയിൽ പെട്ടവരെ
കുറിച്ച് മറ്റൊരു അന്വേഷണം നടത്തും
പിടി കൂടിയ നോയിഡ സ്വദേശികളിൽനിന്ന് പിടിച്ചെടുത്തത് 30 സ്വിമ്മ് ബോക്സുകൾ
3 വർഷത്തിനിടെ 38000 പേർക്ക് ലോൺ കൊടുത്തിട്ടുണ്ടന്ന് പിടിയിലായവരുടെ മൊഴി. കേരളത്തിൽ 1020 പേർ ലോൺ എടുത്തിട്ടുണ്ടന്നും മൊഴി. അടവു മുടങ്ങിയാൽ ഭീഷണി പെടുത്താൻ പ്രേത്യേക ഡിപ്പാർട്ട്മെൻ്റ് വരെ എന്ന് പോലീസ്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ചക്കരക്കൽ പോലീസ് സ്വമേധയാ എടുത്ത കേസിലാണ് തുടർ നടപടി
അതേസമയം വടകര ആയഞ്ചേരിയിൽ ഇരുപത്തിയഞ്ചുകാരനെ കാണാതായ സംഭവത്തിലും പൊലീസ് അന്വേഷണം ലോൺ ആപ്പ് മാഫിയയിലേക്ക് നീളുന്നു. വിഷ്ണു പ്രകാശിനെ കാണാതാകുന്നതിന് തൊട്ടുമുൻപ് വരെ ലോൺ ആപ്പ് സംഘം ഭീഷണിപ്പെടുത്തിയതിന്‍റെ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചു. വിഷ്ണുവിന്‍റെ മോർഫ് ചെയ്ത ചിത്രങ്ങളുൾപ്പെടെ ഇവർ പലർക്കും അയച്ചിട്ടുണ്ട്.
ആപ്പ് വഴി കടമെടുത്ത പതിനായിരം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നായിരുന്നു ഭീഷണി.ഇക്കാര്യങ്ങളെല്ലാം വിഷ്ണു സഹോദരിയെ അറിയിച്ചിരുന്നു. വിഷ്ണുവിന്‍റ ഫോൺ ലൊക്കേഷൻ പരിശോധിച്ചെങ്കിലും കാസർഗോഡ് ജില്ലയിൽ വച്ച് ഫോൺ ഓഫായിട്ടുണ്ട്.ബാങ്ക് രേഖകളും കാണാതാകുന്നതിന് മുമ്പ് വിഷ്ണുവിന് വന്ന ഫോൺ കോളുകളും പരിശോധിക്കുകയാണ് അന്വേഷണസംഘം.




































