തിരുവനന്തപുരം.BDS വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ് രാജൻ.
കേസ് ഓൺ ലൈൻ ലോണുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒതുക്കാൻ ശ്രമമെന്നും, പ്രതികളെ പിടികൂടുന്നില്ലെന്നും ആവർത്തിച്ച് കുടുംബം വീണ്ടും രംഗത്ത്. അതേസമയം ഗവർണറുടെ നിർദ്ദേശ പ്രകാരം ആരോപണ വിധേയരായ അധ്യാപകർക്കെതിരെ ആരോഗ്യ സർവ്വകലാശാല കടുത്ത നടപടി സ്വീകരിച്ചേക്കും.
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്ന നിധിൻ മരിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ അടക്കം നിയോഗിച്ചിട്ടും ആരോപണ വിധേയരായ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ പോലീസിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന കുടുംബത്തിൻ്റെ പ്രതികരണം.
കേസ് ലോൺ വിഷയത്തിൽ മാത്രം ഒതുക്കി മരണത്തിന് കാരണക്കാരയവർക്കാ രക്ഷപ്പെടാൻ അവസരമൊരുക്കുകയാണെന്നും, പൂക്കോട് വെറ്റിനെറി കോളേജിലെ സിദ്ധാർത്ഥിൻ്റെ കേസ് പോലെ തേച്ച് മാച്ച് കളയാനാണ് ശ്രമമെന്നും നിധിൻ്റെ പിതാവ് രാജൻ ആരോപിക്കുന്നു.
ആരോഗ്യ സർവകലാശാല വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കോളേജ് മാനേജ്മെൻ്റിന് എതിരെയും, ആരോപണ വിധേയരായ അധ്യാപകർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് സാധ്യത. കോളേജിൻ്റെ അംഗീകാരം റദ്ദാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.






























