29.8 C
Kollam
Saturday 5th September, 2026 | 12:41:03 PM
Home News Breaking News ലൈംഗിക പീഡന പരാതിയിൽ കൊച്ചിയിലെ പ്രമുഖ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി മുൻകൂർ...

ലൈംഗിക പീഡന പരാതിയിൽ കൊച്ചിയിലെ പ്രമുഖ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

ന്യൂഡെല്‍ഹി.ലൈംഗിക പീഡന പരാതിയിൽ കൊച്ചിയിലെ പ്രമുഖ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

വേണു ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയിലെ മുൻ ജീവനക്കാരി നൽകിയ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ഈ പരാതി വ്യാജമാണെന്നും തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി 30 കോടി രൂപ തട്ടിയെടുക്കാൻ പരാതിക്കാരിയും ഭർത്താവും ശ്രമിച്ചതായും വേണു കോടതിയിൽ വാദിച്ചു.

താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2025 ജൂലൈ 29-ന് എറണാകുളം സെൻട്രൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നുവെന്നും, ഇതിലുള്ള വൈരാഗ്യമാണ് പീഡനാരോപണത്തിന് പിന്നിലെന്നുമാണ് പ്രതിഭാഗം വ്യക്തമാക്കിയത്.വേണു നൽകിയ ഹണി ട്രാപ്പ് പരാതിയിൽ ജീവനക്കാരി നേരത്തെ അറസ്റ്റിലായിരുന്നു