തിരുവനന്തപുരം. തനിക്കെതിരെ ഉയർന്ന ലൈംഗിക പരാതിയിൽ വാദങ്ങൾ നിരത്തി പത്തനംതിട്ട മുൻ പോലീസ് മേധാവി വി.ജി.വിനോദ് കുമാർ. പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും തന്റെ വാദങ്ങൾ ഉയർത്താൻ അവസരം കിട്ടിയിലെന്നും
വിനോദ് കുമാർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് വിനോദ് കുമാറിനെതിരെ രണ്ട് വനിതാ എസ്ഐമാർ പരാതി നൽകിയത്.
വാട്സ്ആപ്പിലൂടെ ലൈഗീക ചുവയുള്ള സന്ദേശങ്ങൾ അയച്ചെന്ന പരാതിയിലാണ്
പത്തനംതിട്ട മുൻ എസ്പി വിജെ വിനോദ് കുമാറിനെതിരെ രണ്ട് വനിതാ എസ് ഐ മാർ
പരാതി നൽകിയത്. കഴിഞ്ഞു വർഷം ഓഗസ്റ്റ് മാസത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെറിൻ ജോസഫ് ips ന്റെ നേതൃത്വത്തിൽ ആഭ്യന്തര പരാതി സമിതി അന്വേഷണ നടത്തുകയും റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ഐസിസി അന്വേഷണത്തിൽ തനിക്ക് നീതി കിട്ടില്ലെന്നും വനിതാ si മാരുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ്
വിനോദ് കുമാർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്. കീഴ് ഉദ്യോഗസ്ഥരായ വനിതകളുടെ പരാതിക്ക് പിന്നിൽ ജോലി ചെയ്യാൻ നിർബന്ധിച്ചതിലും മെമ്മോ കൊടുത്തതിലും ഉള്ള വിരോധമെന്നും വിനോദ് കുമാർ പറയുന്നു.
അതേസമയം കഴിഞ്ഞ നവംബർ മാസം ആഭ്യന്തര പരാതി സമിതി ചെയർമാൻ മെറിൻ ജോസഫ് നൽകിയ റിപ്പോർട്ടിൽ നടപടി എടുക്കാത്തത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്റെ ഇടപെടൽ മൂലമാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. പരാതി ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം ആവശ്യമെന്നമാണ് മെറിൻ ജോസഫിന്റെ അന്വേഷണ റിപ്പോർട്ട്. നിലവിൽ പോലീസ് ഇൻഫർമേഷൻ ടെക്നോളജി എസ്പി ആയ വിജെ വിനോദ് കുമാറിനെതിരെ പുതിയ സർക്കാർ നടപടി സ്വീകരിക്കുമോ എന്നാണ് നോക്കി കാണേണ്ടത്.




































