25.8 C
Kollam
Thursday 20th August, 2026 | 07:22:08 AM
Home News Breaking News അഴിമതി ചൂണ്ടിക്കാട്ടിയാൽ ക്രിമിനൽ കേസ്;വിചിത്ര നടപടിയുമായി ആലപ്പുഴ സൗത്ത് പോലീസ്

അഴിമതി ചൂണ്ടിക്കാട്ടിയാൽ ക്രിമിനൽ കേസ്;വിചിത്ര നടപടിയുമായി ആലപ്പുഴ സൗത്ത് പോലീസ്

ആലപ്പുഴ: പി കെ കാളൻ പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടിയ എസ് ടി പ്രമോട്ടർ ക്കെതിരെ ക്രിമിനൽ കേസ്.
പദ്ധതിയിൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് കേസ്.
എസ് ടി പ്രമോട്ടർ വിജേഷിനെ ഏഴുമണിക്കൂർ സ്റ്റേഷനിൽ പിടിച്ചിരുത്തി
തെളിവ് ശേഖരിക്കാൻ എന്ന പേരിൽ നിജേഷിന്റെ ഫോൺ പിടിച്ചെടുത്തു. ആലപ്പുഴ പ്പുഴ സൗത്ത് പോലീസിൻ്റേതാണീ വിചിത്ര നടപടി.

പട്ടികജാതി വർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം നിജേഷ് നൽകിയ പരാതി നിലവിലുള്ളപ്പോഴാണ് പുതിയ കേസ്. സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പട്ടികജാതി സംഘടനകൾ രംഗത്തെത്തി.
പോലീസ് അഴിമതിക്കാരെ സംരക്ഷിക്കുന്നു എന്ന് ഇവർ ആരോപിക്കുന്നു.
പട്ടികവർഗ്ഗക്കാർക്ക് വേണ്ടിയുള്ള വീട് നിർമ്മാണത്തിൽ കുടുംബശ്രീ മിഷൻ നടത്തിയ അഴിമതിയിൽ നിജേഷ് പരാതി നൽകിയിരുന്നു.