Home News Kerala തീരാദുരിതം നേരിട്ട ആശുപത്രിയിൽ തന്നെ ജീവനക്കാരിയായി ജോലി തുടങ്ങി കെ കെ ഹർഷിന

തീരാദുരിതം നേരിട്ട ആശുപത്രിയിൽ തന്നെ ജീവനക്കാരിയായി ജോലി തുടങ്ങി കെ കെ ഹർഷിന

Advertisement

കോഴിക്കോട്.ചികിത്സ പിഴവിൻ്റെ തീരാദുരിതം നേരിട്ട ആശുപത്രിയിൽ തന്നെ ജീവനക്കാരിയായി ജോലി തുടങ്ങി കെ കെ ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റൻ്റ് ആയാണ് ഹർഷിനക്ക് നിയമനം ലഭിച്ചത്.പോരാട്ടത്തിൻ്റെ വിജയമെന്നും സന്തോഷവും സമാധാനവുമെന്നും ഹർഷിന പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയക്കിടെ തൻ്റെ വയറ്റിൽ കുടുങ്ങിയ കത്രിക വരുത്തിയ ആരോഗ്യ പ്രശ്നങ്ങളോടും, അധികൃതരുടെ അവഗണിക്കുമെതിരെ ഒരേ സമയം പോരാട്ടത്തിലായിരുന്നു കോഴിക്കോട് അടിവാരം സ്വദേശി കെകെ ഹർഷിന.നീതി തേടിയുള്ള പോരാട്ടത്തിൽ കൂടെയുണ്ടെന്ന വാഗ്ദാനം മാത്രമായി കഴിഞ്ഞ സര്ക്കാർ കാലം തീർന്നു. ഹർഷിന പോരാട്ടം അവസാനിപ്പിച്ചില്ല.സാധാരണ ഒരു വീട്ടമ്മ നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന് ഒടുവിൽ വിജയം.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റൻ്റ് ആയാണ് നിയമനം. ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ ഇടപെടലിൽ HDS വഴി സ്ഥിര നിയമനം.തുടർ ചികിത്സ ചിലവും, അർഹമായ നഷ്ട പരിഹാരവും മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പ് നൽകി.കുറ്റക്കാരായ ഡോക്ടർമാർക്ക് എതിരെയുള്ള നിയമനടപടി തുടരുമെന്നും ഹർഷിന പറഞ്ഞു.

2017 ൽ ഹർഷിനയുടെ മൂന്നാം പ്രസവ ശസ്ത്രക്രിയക്കിടെ ആണ് വയറ്റിൽ കത്രിക കുടുങ്ങിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ 2022 ൽ വയറ്റിൽ കത്രിക കണ്ടെത്തി . കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here