26.7 C
Kollam
Tuesday 25th August, 2026 | 12:09:05 PM
Home News Kerala ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അൻസിബ,ഹിൽപാലസ് വനിതാ സെൽ സിഐക്കെതിരെയും പരാതി

ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അൻസിബ,ഹിൽപാലസ് വനിതാ സെൽ സിഐക്കെതിരെയും പരാതി

കൊച്ചി.നടൻ ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അൻസിബ.അസഭ്യം വിളിച്ചതിലും ജിഹാദി പരാമർശത്തിലും ടിനിക്കെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകും.പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചതിൽ ഹിൽപാലസ് വനിതാ സെൽ സിഐക്കെതിരെയും പരാതി നൽകുമെന്ന് അൻസിബ പറഞ്ഞു

നടൻ ടിനിടോമിൽ നിന്ന് നേരിട്ട് വ്യക്തിഹത്യയിൽ നിയമ നടപടി മുന്നോട്ട് പോകാനാണ് അൻസിബയുടെ തീരുമാനം.അഭിഭാഷകരുമായി സംസാരിച്ച് ഇന്നോ നാളെയോ പരാതി നൽകും.മുഖ്യമന്ത്രി കൂടാതെ ആഭ്യന്തര മന്ത്രിക്കും പരാതി നൽകാനാണ് തീരുമാനം.അസഭ്യ വർഷം കൂടാതെ ജിഹാദി പരാമർശവും ആണ് ടിനിടോമിൽ നിന്ന് നേരിട്ടതെന്ന് ആരോപിക്കുന്നു

കൂടാതെ ലക്ഷ്മി പ്രിയയുടെ പരാതിയിൽ ഹിൽപാലസ് വനിതാ സെൽ സി ഐ സ്വീകരിച്ചത് ഏകപക്ഷീയമായ നിലപാടാണെന്നും ,ഇതിനെതിരെയും പരാതി നൽകുമെന്ന് അൻസിബ പറയുന്നു.

അൻസിബയുടെ ആരോപണം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നീനാക്കുറുപ്പ് ശരിവെച്ചിരുന്നു.പരാതി രേഖാമൂലം നൽകിയിട്ടും അമ്മയിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല എന്ന് അൻസിബ വ്യക്തമാക്കി