25.7 C
Kollam
Saturday 11th July, 2026 | 03:38:23 AM
Home News Kerala നിലവിൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ താരസംഘടനയുടേത് മാത്രം, മന്ത്രി പി സി വിഷ്ണുനാഥ്

നിലവിൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ താരസംഘടനയുടേത് മാത്രം, മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം. നിലവിൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ താരസംഘടനയുടേത് മാത്രമാണെന്ന് സിനിമ മന്ത്രി പി സി വിഷ്ണുനാഥ്. സർക്കാർ തലത്തിലേക്ക് പരാതി ആയി ഇത് എത്തിയിട്ടില്ല, എന്നാൽ ഈ പ്രശ്നങ്ങളൊക്കെ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ സമയത്ത് ഉചിതമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു.

സിനിമ മേഖലയിലെ തൊഴിലിടത്തിൽ സ്ത്രീകൾക്ക് എതിരെയുള്ള പ്രശ്നങ്ങൾ ഗൗരവമുള്ളതാണെന്നും, ഇത് പരിശോധിച്ച് ഗവൺമെന്റ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു . സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു