25.5 C
Kollam
Saturday 11th July, 2026 | 04:36:30 AM
Home News Kerala എ വിജയരാഘവൻ ലീഗുമായി അഡ്ജസ്റ്റ് രാഷ്ട്രീയം കളിക്കുന്നു,സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവിൽ സിപിഎം നേതാക്കൾക്ക് രൂക്ഷവിമർശനം

എ വിജയരാഘവൻ ലീഗുമായി അഡ്ജസ്റ്റ് രാഷ്ട്രീയം കളിക്കുന്നു,സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവിൽ സിപിഎം നേതാക്കൾക്ക് രൂക്ഷവിമർശനം

മലപ്പുറം.സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവിൽ സിപിഎം നേതാക്കൾക്ക് രൂക്ഷവിമർശനം. എ വിജയരാഘവൻ
ലീഗുമായി അഡ്ജസ്റ്റ് രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു വിമർശനം. പിണറായിക്കും എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനും എതിരെയും രൂക്ഷവിമർശനമാണ് യോഗത്തിൽ ഉയർന്നത്


സിപിഎം പൊളിറ്റ് ബ്യൂറോ എ വിജയരാഘവനെതിരെയാണ് രൂക്ഷവിമർശനം ഉണ്ടായത്. ലീഗിന് വേണ്ടി ദുർബലരായ സ്ഥാനാർഥികളെ നിർത്തി കൊടുത്ത് ലീഗുമായി എ വിജയരാഘവൻ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു വിമർശനം. എ വിജയരാഘവൻ ജമാഅത്തെ ഇസ്‌ലാമിക്ക് നേരെ അതിരുവിട്ട വിമർശനങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ അകറ്റി. ഈ പ്രസ്താവനകൾ ലീഗിന് അനുകൂല സാഹചര്യം സൃഷിടിച്ചുവെന്നും വിമർശനമുയർന്നു.
സിപിഐയുടെ സീറ്റായ
തിരൂരങ്ങാടിയിൽ ലീഗ് നേതാവ് അബ്‍ദുറഹ്മാൻ രണ്ടത്താണിയെ സ്ഥാനാർഥിയാക്കാൻ വിജയരാഘവൻ ശ്രമിച്ചുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. നികൃഷ്ട ജീവി മുതൽ പിണറായി പറഞ്ഞതിൽ വിവാദമായ പദങ്ങൾ എല്ലാം എക്സിക്യൂട്ടീവ് യോഗത്തിൽ എണ്ണി എണ്ണി പറഞ്ഞായിരുന്നു ഒരംഗത്തിന്റെ വിമർശനം. ബിനോയ് വിശ്വം നിലപാട് ശക്തമായി പറയുന്നില്ലന്ന വിമർശനവുമുണ്ടായി.
സാമുദായിക പ്രീണനം നടത്താൻ
തരാതരം നിലപാട് മാറ്റുന്നത് എല്ലാ വിഭാഗത്തെയും ശത്രുക്കളാക്കി എന്നും സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു