27.6 C
Kollam
Friday 11th September, 2026 | 09:57:57 PM
Home News Breaking News മുഖ്യമന്ത്രി കസേര വേണ്ടെന്ന് വച്ച പാർട്ടിയാണ് സിപിഐ,സിപിഎമ്മിനോട്കടുപ്പിച്ച് ബിനോയ് വിശ്വം

മുഖ്യമന്ത്രി കസേര വേണ്ടെന്ന് വച്ച പാർട്ടിയാണ് സിപിഐ,സിപിഎമ്മിനോട്കടുപ്പിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം. ബിനോയ് വിശ്വം സിപിഎമ്മിനോട് മുഷിയുന്നു. സിപിഐ നിലപാടിൽ മാറ്റമില്ല. രാഷ്ട്രീയത്തിന്റെ ഭാഗമായി നിലപാട്. രാഷ്ട്രീയ ഐക്യത്തിന്റെയും മുന്നണിയുടെയും നിലപാട്. പ്രതിപക്ഷ ഉപ നേതാവ് എന്ന കീഴ്വഴക്കം ഇല്ലെന്ന സിപിഐഎം നിലപാടിന് മറുപടി

കീഴ്‌വഴക്കങ്ങൾ മാറേണ്ടി വന്നാൽ മാറണം. പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഇല്ല. ഇന്നുള്ള എൽഡിഎഫ് ഉണ്ടാകാൻ സിപിഐയുടെ പങ്ക് ആർക്കാണ് അറിയാത്തത്. മുഖ്യമന്ത്രി കസേര വേണ്ടെന്ന് വച്ച പാർട്ടിയാണ് സിപിഐ. അധികാരത്തിന്റെ കസേര പുല്ലുപോലെ വലിച്ചെറിയാൻ ആർജ്ജവം കാണിച്ച പാർട്ടി. സിപിഐ നിലപാടിൽ മാറ്റമില്ല; മാറ്റം ഉണ്ടെങ്കിൽ അറിയിക്കാമെന്നും ബിനോയ് വിശ്വം.