27.2 C
Kollam
Friday 11th September, 2026 | 10:46:02 PM
Home News Local പ്രൊഫ. ആദിനാട് ഗോപി എൻഡോവ്മെന്റ് പുരസ്കാരം ഉദയാ ലൈബ്രറിക്ക് സമ്മാനിച്ചു

പ്രൊഫ. ആദിനാട് ഗോപി എൻഡോവ്മെന്റ് പുരസ്കാരം ഉദയാ ലൈബ്രറിക്ക് സമ്മാനിച്ചു

ശാസ്താംകോട്ട: കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയിട്ടുള ഈ വർഷത്തെ മികച്ച ലൈബ്രറിക്കുള്ള പ്രൊഫ. ആദിനാട് ഗോപി എൻഡോവ്മെന്റ് പുരസ്കാരം മുൻ ചീഫ് സെക്രട്ടറിയും ദേവസ്വം ബോർഡു പ്രസിഡന്റുമായ കെ.ജെയകുമാർ IAS(റിട്ട.) മൈനാഗപ്പള്ളി ഉദയാ ലൈബ്രറിക്ക് സമ്മാനിച്ചു. മികച്ച സാഹിത്യ പുരസ്കാരം പ്രശസ്ത പരിസ്ഥിതി സാഹിത്യകാരൻ ജി.മധുസൂദനനും സമ്മാനിച്ചു.

കടപ്പാക്കട സ്പോർട്ട്സ് ക്ലബ്ബ് ലൈബ്രറി ഹാളിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാലൈബ്രറി കൗൺസിൽവൈസ് പ്രസിഡന്റ് റ്റി.കെ. വിനോദൻ, ജില്ലാ ജോയിന്റ് സെകട്ടറി പ്രൊഫ.ബി.ശിവദാസൻ പിള്ള എന്നിവർ ആശംസാ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി എം.സലിം സ്വാഗതവും കൊല്ലം താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ഉഷാകുമാരി നന്ദിയും പറഞ്ഞു.