26.9 C
Kollam
Wednesday 28th October, 2026 | 10:31:56 AM
Home News Breaking News ചേരാനല്ലൂര്‍ അപകടം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റും

ചേരാനല്ലൂര്‍ അപകടം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റും

Advertisement

കാളിരാജ് മഹേഷിന് പകരം ആർ. നിശാന്തിനി; വീഴ്ച വരുത്തിയ നാല് പൊലീസുകാർക്ക് പിന്നാലെ ഉന്നതതല അഴിച്ചുപണി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ നടപടി തുടർന്ന് സംസ്ഥാന സർക്കാർ. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷിനെ മാറ്റും. ആർ. നിശാന്തിനിയെ പുതിയ കമ്മിഷണറായി നിയമിക്കും. പി. പ്രകാശ് ദക്ഷിണമേഖല ഐജിയാകും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാലുപേരെയാണ് സസ്പെൻഡ് ചെയ്തത്.

സിഐ ശ്യാംകുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, ഗ്രേഡ് എസ്ഐ മനോജ്, സിവിൽ പൊലീസ് ഓഫീസർ അരുൺജിത്ത് എന്നിവർക്കാണ് സസ്പെൻഷൻ. ആഭ്യന്തരമന്ത്രിയുടെ കർശന ഇടപെടലിന് പിന്നാലെയായിരുന്നു നടപടി.

അപകടക്കേസിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കൊച്ചി സിറ്റി പൊലീസ് തലപ്പത്തും മാറ്റം വരുന്നത്. കേസിൽ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here