Home News Breaking News സർക്കാർ അഭിഭാഷകയായി വിഡി സതീശൻ മന്ത്രി സഭ നിയമിച്ച സിപിഐ നേതാവ് പി ദീപ്തി രാജിവച്ചു

സർക്കാർ അഭിഭാഷകയായി വിഡി സതീശൻ മന്ത്രി സഭ നിയമിച്ച സിപിഐ നേതാവ് പി ദീപ്തി രാജിവച്ചു

Advertisement

തിരുവനന്തപുരം.സർക്കാർ അഭിഭാഷകയായി VD സതീശൻ മന്ത്രി സഭ നിയമിച്ച സിപിഐ നേതാവ് പി ദീപ്തി രാജിവച്ചു.പ്ലീഡർമാരുടെ നിയമനത്തിൽ കോൺഗ്രസിനുള്ളിലും യുഡിഎഫിനുള്ളിലും വിവാദം പുകയുന്നതിനിടെ സിപിഐ രാജി ചോദിച്ചു വാങ്ങുകയായിരുന്നു .അദർ അജണ്ടകളുടെ വിഭാഗത്തിലാണ് ക്യാബിനറ്റിൽ അഭിഭാഷക നിയമനം കൊണ്ടുവന്നത്. കൃത്യമായ കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതി മന്ത്രിമാർക്കും ഉണ്ട്. അതിനിടെ കെപിസിസിക്കും AICC ക്കും ലോയേഴ്‌സ് കോൺഗ്രസ് പരാതി നൽകി

നിയമനം പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങളും തലപൊക്കി. ശബരിമല സ്വർണ്ണ കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ സ്പെഷ്യൽ പ്ലീഡർ തസ്തികയിൽ നിയമിച്ചത് ആദ്യ തിരിച്ചടിയായി. പിന്നീട് രാജി ചോദിച്ചു വാങ്ങി തല ഊരിയതിന് പിന്നാലെ വി ഡി സതീശൻ സർക്കാരിന് അടുത്ത അടി. പട്ടികയിൽ ഉണ്ടായിരുന്ന സിപിഐ വനിതാ നേതാവിനോട് സിപിഐ തന്നെ രാജി ചോദിച്ചു വാങ്ങി. പാർട്ടി വേണോ പ്ലീഡർ സ്ഥാനം വേണോ എന്നുള്ള ചോദ്യത്തിനൊടുവിൽ ദീപ്തി പാർട്ടിക്ക് വില നൽകി രാജിവെക്കുകയായിരുന്നു.

ദീപ്തിയേയും പ്രദീപിനെയും അടക്കം നിയമിക്കുന്നതിനെതിരെ ലോയേഴ്സ് കോൺഗ്രസ് ഒമ്പതാം തീയതി തന്നെ മുഖ്യമന്ത്രിക്കും കെപിസിസി ക്കും എഐസിസിയ്ക്കും പരാതി നൽകിയിരുന്നു. എന്നാൽ അത് സർക്കാർ പൂർണമായും അവഗണിച്ചു. അതിനിടെ മന്ത്രിസഭയുടെ അദർ അജണ്ടകളുടെ വിഭാഗത്തിലാണ് പ്ലീഡർമാരുടെ നിയമനം കൊണ്ടുവന്നത് പാർട്ടിയുമായി മന്ത്രിസഭ അംഗങ്ങളുമായി മുഖ്യമന്ത്രി കൂടിയാലോചന നടത്തിയിട്ടില്ല എന്നുള്ള അമർഷവും പാർട്ടിക്കും മന്ത്രിമാർക്കും ഉണ്ട്. തുടക്കത്തിൽ തന്നെ പാർട്ടിക്കും സർക്കാറിനും ഏറ്റ കനത്ത തിരിച്ചടിയായാണ് മുതിർന്ന നേതാക്കൾ അടക്കം ഈ വിഷയത്തെ കാണുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here