26.7 C
Kollam
Wednesday 16th September, 2026 | 12:15:37 AM
Home Lifestyle Health & Fitness സ്ട്രോക്ക് വരുന്നത് തടയാൻ ശ്രദ്ധിക്കേണ്ട 4 പ്രധാന കാര്യങ്ങൾ

സ്ട്രോക്ക് വരുന്നത് തടയാൻ ശ്രദ്ധിക്കേണ്ട 4 പ്രധാന കാര്യങ്ങൾ

സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നത് ജീവിതത്തെത്തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു ഗുരുതരമായ അവസ്ഥയാണ്. മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് സ്‌ട്രോക്കിന്റെ ഏറ്റവും സാധാരണമായ കാരണം. ഇതിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

പതിവായി വ്യായാമം ചെയ്യുക

സ്ട്രോക്ക് സാധ്യത കുറയ്ക്കാൻ ചെയ്യാവുന്ന ഏറ്റവും നല്ല മാർഗ്ഗം വ്യായാമമാണ്. ശരീരഭാരം നിയന്ത്രിക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും വ്യായാമം സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണക്രമം

ഭക്ഷണരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ സ്ട്രോക്ക് സാധ്യത ഗണ്യമായി കുറയ്ക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഒലീവ് ഓയിൽ, നട്സ് എന്നിവ ധാരാളമായി കഴിക്കാം. കൂടാതെ റെഡ് മീറ്റ്, പഞ്ചസാര എന്നിവ പരിമിതപ്പെടുത്തിക്കൊണ്ട് മീൻ, ചിക്കൻ എന്നിവ ഉപയോഗിക്കാം. ഇത്‌ സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കുക

ഉയർന്ന രക്തസമ്മർദ്ദം ശരീരത്തിലെ രക്തക്കുഴലുകളെ ദുർബലപ്പെടുത്തുകയും അവ പൊട്ടാനോ കട്ടപിടിക്കാനോ ഉള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നതിനായി രക്തസമ്മർദ്ദം എപ്പോഴും നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

കൊളസ്ട്രോൾ നിയന്ത്രിക്കുക

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഈ കൊഴുപ്പ് പാളികൾ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെ ചെറുതാക്കുകയോ അല്ലെങ്കിൽ പെട്ടെന്ന് പൊട്ടി രക്തം കട്ടപിടിക്കാൻ ഇടയാക്കുകയോ ചെയ്യും. ഇത് സ്ട്രോക്ക് വരുന്നതിന് കാരണമാകുന്നു.