28.1 C
Kollam
Wednesday 17th June, 2026 | 01:51:24 PM
Home News Kerala സിപിഐ യെ നിയന്ത്രിക്കുന്നത് കോക്കസുകൾ,സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടിവ്

സിപിഐ യെ നിയന്ത്രിക്കുന്നത് കോക്കസുകൾ,സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടിവ്

Advertisement

കൊല്ലം.തോൽവിയിൽ ചർച്ച 11 മണിക്കൂർ,തോൽവി ചർച്ചചെയ്യാൻ വിളിച്ചു ചേർത്ത സിപിഐ കൊല്ലം ജില്ലാ എക്സ്സിക്യൂട്ടീവ് യോഗം 11 മണിക്കൂർ നീണ്ടുനിന്നു. കനത്ത തോൽവിക്ക് കാരണം: ഭരണവിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയും

സിപിഐ യെ നിയന്ത്രിക്കുന്നത് കോക്കസുകൾ. സംസ്ഥാന സെക്രട്ടറി കോക്കസുകളുടെ അടിമ. 5 സീറ്റുകളിലെ തോൽവിക്ക് കാരണഭൂതൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ രാജേന്ദ്രനെന്ന് വിമർശനം. പ്രതിപക്ഷ ഉപ നേതാവ് പദവി നയപരമായ വിഷയമല്ല. പ്രതിപക്ഷ ഉപ നേതാവ് പദ്ധതി ആവശ്യപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിൽ സംസ്ഥാന സെക്രട്ടറി വന്നത് ശരിയായില്ല. മുന്നണിക്കുള്ളിൽ പറയേണ്ടത് അവിടെ പറയണം.

ചിഞ്ചുറാണിക്കും വിമർശനം. ജില്ലയിലെ തോൽവിയിൽ ചിഞ്ചു റാണിക്കും ഉത്തരവാദിത്വമെന്ന് അംഗങ്ങൾ. സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചു വിടണമെന്ന് വീണ്ടും ആവശ്യം. ജില്ലാ കൗൺസിൽ ഇന്ന് തുടങ്ങും.

Advertisement