29.1 C
Kollam
Saturday 26th September, 2026 | 11:54:20 AM
Home News Kerala മസാജിന്‍റഎ മറവില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച 20 കേസുകള്‍, ബിഹാറിലേക്കു കടന്ന പ്രതിയെ പിടികൂടി

മസാജിന്‍റഎ മറവില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച 20 കേസുകള്‍, ബിഹാറിലേക്കു കടന്ന പ്രതിയെ പിടികൂടി

വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മലപ്പുറം ആതവനാട് കുറുമ്പത്തൂര്‍ സ്വദേശി മണ്ണത്ത് വീട്ടില്‍ എംകെ മുഹമ്മദ് പിടിയില്‍. 20 കേസുകളില്‍ പ്രതിയായ ഇയാളെ ബിഹാറില്‍നിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

പരാതികളുടെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തതോടെ അജ്മീറില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാള്‍ പൊലീസ് എത്തുന്നതിനുമുന്‍പ് ബിഹാറിലേക്ക് കടക്കുകയായിരുന്നു. ആണ്‍കുട്ടികളെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുകയാണ് ഇയാളുടെ രീതി. പല കുട്ടികളും ഭയംകാരണം ഇത് പുറത്തുപറഞ്ഞില്ല.

വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പതിനാലും താനൂരില്‍ നാലും കാസര്‍കോട് ബേക്കല്‍ സ്റ്റേഷനില്‍ രണ്ടും കേസുകളില്‍ ഇയാള്‍ പ്രതിയാണ്. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നും ഉടന്‍ വളാഞ്ചേരിയില്‍ എത്തിക്കുമെന്നും പൊലീസ് പറഞ്ഞു.