ജനവിധി അറിയും മുന്നേ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോര് കോൺഗ്രസിൽ കനത്തു. കെ സി വേണുഗോപാലിനായി പരസ്യമായി രംഗത്തെത്തിയ കെ സുധാകരനെ തള്ളി കെപിസിസി അധ്യക്ഷൻ രംഗത്തെത്തി. വി ഡി സതീശനു വേണ്ടിയുള്ള സൈബർ പോരും ശക്തമായി.
നാലാം തീയതി വരെ കാത്തിരിക്കൂ, ഈ പാർട്ടിക്ക് സംവിധാനം ഉണ്ടെന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.
കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ മുഖ്യമന്ത്രിയായി വി ഡി മതി എന്നുള്ള മെസ്സേജുകൾ നിറയുകയാണ്.
കേരളം കെ സി നയിക്കട്ടെ എന്ന ഹാഷ്ടാഗ് പോസ്റ്റുമായി കെ സുധാകരൻ കളം നിറഞ്ഞതിന് പിന്നാലെ പല നേതാക്കളും കെ സിക്കു വേണ്ടി നിലപാട് പറഞ്ഞ് രംഗത്തെത്തി. വളരെ ആസൂത്രിതമായ ഒരു നീക്കം. കെ സുധാകരന്റെ അടക്കം നീക്കത്തെ തള്ളി രംഗത്ത് എത്തിയത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
തൊട്ട് പിന്നാലെ ആലിന്‍ കാ പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്നുള്ള പഴഞ്ചൊല്ല് ഓർമ്മിപ്പിച്ച് സി ആർ മഹേഷും എത്തി. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുതെന്ന് വീണ്ടും ഓർമിപ്പിച്ചു കെ മുരളീധരൻ.
മറുപടിയുമായി കെസി വേണുഗോപാലും എത്തി. താന്‍ വട്ടപ്പൂജ്യമെന്നാണ് ചര്‍ച്ച, പത്തുവര്‍ഷമായി കേള്‍ക്കുന്നു, വെയിറ്റ് ഫോര്‍ ദി റിസള്‍ട്ട് എന്നാണ് കെസി പറഞ്ഞത്,അതില്‍ കാര്യം വ്യക്തമായതോടെ പോരു മൂത്തു.
കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ ശക്തമായതോടെ വി ഡി സതീശനെ അനുകൂലിക്കുന്നവരും രംഗത്തെത്തി. ശക്തനാണ് കെ സി വേണുഗോപാൽ എങ്കിൽ ദേശീയതലത്തിൽ ബിജെപിക്കെതിരെ പോരാടി കരുത്ത് തെളിയിക്കട്ടെ, ഇവിടെ നയിക്കാൻ വി ഡി സതീശൻ ഉണ്ടെന്ന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടികൾ. കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വി ഡി അനുകൂലികളുടെ മെസ്സേജുകളും നിറയുകയാണ്.ഗാലറിയിൽ ഇരുന്ന് കളി കണ്ടിട്ട് മുഖ്യമന്ത്രിയാകാൻ വരുന്നോ, പാർട്ടിയെ നയിച്ചവൻ വി ഡിയാണ് മുഖ്യമന്ത്രിയായും വി ഡി മതി ഇങ്ങനെ നീളുന്നു മെസ്സേജുകൾ.
നിർജീവമായി കിടന്ന മുന്നണിയെ നയിച്ച ആൾ എന്ന നിലയിൽ സ്വാഭാവിക നീതി വി ഡി സതീശന് എന്നാണ് സതീശൻ പക്ഷക്കാരുടെ ആവശ്യം. ഇതിനിടയിൽ മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും പിന്തുണ തേടാൻ ഉള്ള ശ്രമങ്ങൾ കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർ ശക്തമായിട്ടുണ്ട്.
അതിന്റെ ഭാഗമായാണ് കെസി ഗ്രൂപ്പിലെ പ്രമുഖൻ, കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ എ പി അനിൽകുമാർ പാണക്കാട് സന്ദർശനം നടത്തിയത്. കെ സി വി ഡി പോരിൽ പക്ഷെ കളത്തിന് പുറത്ത് ആയത് രമേശ് ചെന്നിത്തല ആണെന്നതും വസ്തുത. നേതാക്കളും അണികളും ആസൂത്രിത പരസ്യ പോര് തുടങ്ങിയതോടെ ഹൈക്കമാൻഡ് വെട്ടിലായി. പരസ്യപ്രസ്താവന വേണ്ടെന്ന മുന്നറിയിപ്പു നൽകിയിട്ടും നടപടിയാകാത്തതിന്റെ അമർഷത്തിലാണ് എ ഐ സി സി





































