26.1 C
Kollam
Saturday 15th August, 2026 | 10:22:16 PM
Home News Breaking News ഗ്രൂപ്പ് പോര് സർക്കാരിന്റെയും പാർട്ടിയുടെയും മുഖം മോശമാക്കി,ആശങ്ക പരിഹരിക്കാൻ പാർട്ടി തല ഇടപെടലിന് നീക്കം

ഗ്രൂപ്പ് പോര് സർക്കാരിന്റെയും പാർട്ടിയുടെയും മുഖം മോശമാക്കി,ആശങ്ക പരിഹരിക്കാൻ പാർട്ടി തല ഇടപെടലിന് നീക്കം

സർക്കാർ അഭിഭാഷക നിയമനത്തിൽ കെ എസ് യു ഉൾപ്പെടെ ഉന്നയിച്ച ആശങ്ക പരിഹരിക്കാൻ പാർട്ടി തല ഇടപെടലിന് നീക്കം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം രൂക്ഷമായതിനു പിന്നാലെയാണ് ഇത്തരമൊരു സാധ്യത തേടുന്നത്.അതിനിടെ പരസ്യ പ്രതികരണത്തിൽ നിയന്ത്രണമേർപ്പെടുത്തി KPCC മീഡിയ വിഭാഗം സർക്കുലർ ഇറക്കി

ഗ്രൂപ്പ് പോര് സർക്കാരിന്റെയും പാർട്ടിയുടെയും മുഖം മോശമാക്കി. തുടർന്നുപോയാൽ കാര്യങ്ങൾ കൈവിട്ടു പോകും.ഈ സാഹചര്യത്തിൽ KSU വിനെ കേൾക്കാൻ ഉള്ള അവസരം ഒരുക്കുകയാണ് KPCC. KPCC അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിൽ ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തി. ഇപ്പോഴുണ്ടായ പ്രശ്നങ്ങളിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളും അതൃപ്തിയിൽ ആണ്.

അതിനിടെ നേതാക്കളുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പോര് പരസ്യ പ്രതികരണങ്ങളിലേക്ക് കൂടി കടന്നതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെപിസിസി മീഡിയ വിഭാഗം സർക്കുലർ ഇറക്കി.വ്യക്തിപരമായ അഭിപ്രായങ്ങൾ ആരും പറയാൻ പാടില്ല. പാർട്ടി ലൈനും പാർട്ടി നിലപാടും മാത്രമേ പറയാൻ പാടുള്ളൂ. പറയുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ പാടില്ല. ആർക്കെങ്കിലും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ അത് സാമൂഹ്യ മാധ്യമത്തിലോ ചാനൽ ചർച്ചകളിലോ അല്ല പ്രകടിപ്പിക്കേണ്ടത്. അഭിപ്രായപ്രകടനങ്ങൾ പാർട്ടി ഫോറങ്ങളിൽ മാത്രം മതിയെന്നും സർക്കുലർ പറയുന്നു .