29.9 C
Kollam
Saturday 5th September, 2026 | 03:28:41 PM
Home News Breaking News പാലാ നഗരസഭയിൽ LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് കൗൺസിലർമാർ പിന്തുണച്ച സംഭവം, നിയമ നടപടിക്കൊരുങ്ങി...

പാലാ നഗരസഭയിൽ LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് കൗൺസിലർമാർ പിന്തുണച്ച സംഭവം, നിയമ നടപടിക്കൊരുങ്ങി DCC

പാലാ നഗരസഭയിൽ LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് കൗൺസിലർമാർ പിന്തുണച്ച സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി DCC. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

കൂറുമാറ്റ നിരോധന നിയമപ്രകാരം കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യം. വിപ്പ് കൈമാറിയതിന്റെ രേഖകളും കമ്മീഷന് കൈമാറും. കൗൺസിലർമാർക്കെതിരെ കോടതിയെ സമീപിക്കാനും നീക്കം. കടുത്ത നടപടിയെടുക്കാൻ കെപിസിസി ഡിസിസിക്ക് നിർദ്ദേശം നൽകി

നാലു കൗൺസിലർമാരെയും ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. 15 ദിവസത്തിനകം നടക്കുന്ന വിശ്വാസ വോട്ടെടുപ്പിലും കൗൺസിലർമാർ എൽഡിഎഫിനെ പിന്തുണച്ചേക്കും