Home News Breaking News വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത വാഹനാപകടം,വാഹനമോടിച്ചത് ഡ്രൈവർ അല്ലെന്ന് കണ്ടെത്തല്‍

വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത വാഹനാപകടം,വാഹനമോടിച്ചത് ഡ്രൈവർ അല്ലെന്ന് കണ്ടെത്തല്‍

Advertisement

പൊള്ളാച്ചി.വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത വാഹനാപകടം,വാഹനമോടിച്ചത് ഡ്രൈവർ അല്ലെന്ന് കണ്ടെത്തല്‍. വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവർ അല്ല. വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ. ട്രാവലർ ഡ്രൈവർ ഫാഹിസിന് പകരം യാത്രാ സംഘത്തിൽ ഉൾപ്പെട്ട സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് വാഹനം ഓടിക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റേതാണ് കണ്ടെത്തൽ

അപകടത്തിൽപ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടയിൽ പാറക്കെട്ടിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നിൽ നിന്ന് തെറിച്ചു വീണവരാണ് രക്ഷപ്പെട്ടതെന്നും കണ്ടെത്തൽ. അപകടകാരണം കണ്ടെത്തണമെങ്കിൽ നൗഷാദിന്റെ മൊഴി രേഖപ്പെടുത്തണം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദ് ഇപ്പോഴും ചികിത്സയിലാണ്.

അപകടത്തിൽ പരുക്കേറ്റ രണ്ട് കുട്ടികൾ ഉൾപ്പടെ 4 പേർ ചികിത്സയിൽ തുടരുന്നു. അപകടത്തിൽ മരിച്ച ഷക്കീന ടീച്ചറുടെ മകൾ 11 വയസ്സുകാരി മസ്നീൻ നിസാര പരിക്കുകളോടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിലും ആണ് ചികിത്സയിൽ ഉള്ളത്. മരിച്ച സ്കൂളിലേ ആയയായ സാജിതയുടെ മകൻ 12 വയസ്സുകാരൻ ഷഹദിൻ അപകട നില തരണം ചെയ്തെങ്കിലും സ്പയിനൽ കോഡ് ഇഞ്ചുറി മൂലം അരക്ക് കീഴ്പോട്ട് സ്വാധീനം നഷ്ടപ്പെട്ടു. . രണ്ട് ഡ്രൈവർമാരുടെയും നില ഗുരുതരാവസ്ഥയിൽ തുടരുന്നു. സ്കൂൾ ഡ്രൈവർ നൗഷാദ് വെന്റിലേറ്ററിൽ ആണ്. ഫാഹിസ് ഓക്സിജൻ സഹായത്തോടെ ശ്വസിക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here