Home News Breaking News പോര്‍ക്ക് മന്തിയുടെ ചിത്രവുമായി റംസാന്‍ ആശംസ, പോസ്റ്റര്‍ പങ്കുവച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു

പോര്‍ക്ക് മന്തിയുടെ ചിത്രവുമായി റംസാന്‍ ആശംസ, പോസ്റ്റര്‍ പങ്കുവച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു

Advertisement

ആലപ്പുഴ: പോര്‍ക്ക് മന്തിയുടെ ചിത്രവുമായി റംസാന്‍ ആശംസ പോസ്റ്റര്‍ പങ്കുവച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിയായ രതീഷ് പണിക്കര്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. വിഷുവിന് മന്തിയുടെ ചിത്രവുമായി പോസ്റ്റര്‍ പങ്കുവച്ച മെഹർ മന്തി റെസ്റ്റോറന്റിനെ അധിക്ഷേപിച്ചായിരുന്നു യുവാവിന്റെ പോസ്റ്റര്‍.

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വ്വമോ ദുരദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് ചേര്‍ത്തല പൊലീസ് കേസെടുത്തിരിക്കുന്നത്. മുസല്ല്യാരുടെ മുന്നില്‍ പന്നിയിരിക്കുന്നതായാണ് പോസ്റ്റര്‍. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസമാണ് വിവാദ പോസ്റ്റർ പങ്കുവച്ച മെഹര്‍ മന്തി ഉടമയ്‌ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുന്നത്.

ചിക്കന്‍ മന്തിയ്ക്ക് മുമ്പിലിരിക്കുന്ന ശ്രീകൃഷ്ണനെയായിരുന്നു വിവാദ പോസ്റ്ററില്‍ ചിത്രീകരിച്ചിരുന്നത്. തുടര്‍ന്ന് മെഹര്‍ മന്തി ഉടമ അര്‍ഷാദിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഈ സംഭവത്തിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ചേര്‍ത്തല സ്വദേശി പോസ്റ്റര്‍ പങ്കുവച്ചത്.

Advertisement