29.8 C
Kollam
Friday 4th September, 2026 | 11:43:21 AM
Home News Breaking News മയിൽപീലി ചൂടിയ കണ്ണൻ മന്തി പ്ലേറ്റിന് മുമ്പിൽ ഇരിക്കുന്ന ചിത്രം,തിരൂർക്കാടും വിഷു മന്തി പരസ്യ വിവാദം

മയിൽപീലി ചൂടിയ കണ്ണൻ മന്തി പ്ലേറ്റിന് മുമ്പിൽ ഇരിക്കുന്ന ചിത്രം,തിരൂർക്കാടും വിഷു മന്തി പരസ്യ വിവാദം

മലപ്പുറം. തിരൂർക്കാടും വിഷു മന്തി പരസ്യ വിവാദം. അങ്ങാടിപ്പുറം പോരാടം പാലത്ത് പ്രവർത്തിക്കുന്ന യമാമ ഷവായ ഹോട്ടൽ പരസ്യമാണ് വിവാദമായത്.മയിൽപീലി ചൂടിയ കണ്ണൻ മന്തി പ്ലേറ്റിന് മുമ്പിൽ ഇരിക്കുന്ന ചിത്രം ആണ് പങ്കുവെച്ചത്.

ഹോട്ടൽ ഉടമകളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു.

പൂക്കോട്ടൂർ സ്വദേശി മുസ്തഫ,ഷാഹുൽ ഹമീദ് ,എറാംതോട് സ്വദേശി മുഹമ്മദ് ഷാഹിൽ എന്നിവരാണ് പിടിയിലായത്

അബദ്ധം സംഭവിച്ചതെന്ന് ഹോട്ടൽ ഉടമകൾ പൊലീസിനോട്.