ന്യൂഡെല്‍ഹി.പ്രധാനമന്ത്രിക്ക് എതിരെ പരാതി. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി.ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്നാണ് പരാതി. വിഷയത്തിൽ എഐസിസി അംഗം അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി
വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കെ നടത്തിയ അഭിസംബോധന പെരുമാറ്റ ചട്ടലംഘനമെന്നാണ് ആരോപണം. കേന്ദ്രസർക്കാരിൻറെ നിയന്ത്രണത്തിലുള്ള ദൂരദർശൻ മുഖാന്തരം രാജ്യത്തെ അഭിസംബോധന ചെയ്തതാണ് പെരുമാറ്റ ചട്ടലംഘനമായി ചൂണ്ടിക്കാട്ടുന്നത്.



































