27 C
Kollam
Friday 4th September, 2026 | 09:47:10 AM
Home News Local കൊല്ലത്ത് ഉത്സവത്തിനിടെ യുവാവിന്റെ പരാക്രമം,പരിക്കേറ്റ മൂന്നുപേർ ചികിത്സ തേടി,ദൃശ്യം

കൊല്ലത്ത് ഉത്സവത്തിനിടെ യുവാവിന്റെ പരാക്രമം,പരിക്കേറ്റ മൂന്നുപേർ ചികിത്സ തേടി,ദൃശ്യം

കൊല്ലം.കുണ്ടറ സ്വദേശി അജോയ് അശോകൻ വടിവാൾ വീശി ആളുകളെ ആക്രമിച്ചു.

സംഭവം ഇന്നലെ രാത്രി കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിൽ.അനിയന്റെ മരണത്തെ തുടർന്ന് ഉത്സവം നടത്തരുതെന്ന് അജോയ് ആവശ്യപ്പെട്ടിരുന്നതായി കമ്മിറ്റിക്കാർ. രണ്ട് മാസം മുൻപാണ് അജോയിയുടെ അനിയൻ അപകടത്തിൽ മരിച്ചത്

ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേർ ചികിത്സ തേടി. കമ്മിറ്റി ഓഫീസ്, മൈക്ക് സെറ്റ് ഉൾപ്പെടെ അടിച്ച് തകർത്തുവെന്ന് പരാതി. ഇരുകൂട്ടരും കുണ്ടറ പോലീസിൽ പരാതി നൽകി. ആക്രമണ ശേഷം പ്രതിയും ഒപ്പം ഉണ്ടായിരുന്ന രണ്ട് പേരും സ്ഥലത്ത് നിന്ന് രക്ഷപെട്ടു